Representative image/NM Pradeep
സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/രജിസ്റ്റേഡ് നഴ്സ് ഒഴിവുകളിലേക്ക് നിയമനത്തിന് നോര്‍ക്ക-റൂട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ബി.എസ്സി./പോസ്റ്റ് ബി.എസ്സി. നഴ്സിങ്ങും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം.
rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ, ആധാര്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (ജെ.പി.ജി. ഫോര്‍മാറ്റ്, വൈറ്റ് ബാക്ഗ്രൗണ്ട്) എന്നിവ അയച്ച് രജിസ്റ്റര്‍ചെയ്യണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന സ്ഥലംകൂടി മെയിലില്‍ പരാമര്‍ശിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവരെയും നോര്‍ക്ക-റൂട്സില്‍നിന്ന് ഇ-മെയില്‍/ഫോണ്‍ മുഖേന ബന്ധപ്പെടും. സംശയനിവാരണത്തിന് നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍നിന്നും +91 8802 012345 വിദേശത്തുനിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭിക്കും.
Content Highlights: Saudi nurse recruitment 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..