പ്രതീകാത്മക ചിത്രം | Photo: gettyimages.in
കേന്ദ്രസർക്കാർ ബഹിരാകാശ വകുപ്പിന്റെ കീഴിലെ ഗവേഷണ സ്ഥാപനമായ അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പി.ആർ.എൽ.), ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) സ്ഥാനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.
ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, സോളാർ ഫിസിക്സ്, സ്പേസ് ആൻഡ് അറ്റ്മോസ്‌ഫറിക് സയൻസസ്, ആറ്റമിക് ആൻഡ് മോളിക്യുളാർ ഫിസിക്സ്, ഒപ്റ്റിക്കൽ ഫിസിക്സ്, ആസ്ട്രോകെമിസ്ട്രി, തിയറിറ്റിക്കൽ ഫിസിക്സ്, ജിയോസയൻസസ്, പ്ലാനറ്ററി സയൻസസ്, സ്പേസ് എക്സ്പ്ലൊറേഷൻ തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനത്തിൽ പ്രവേശനംനേടുന്ന ജെ.ആർ.എഫ്. ഗവേഷകർക്ക് പി.ആർ.എല്ലുമായി ധാരണാപത്രം ഉള്ള സ്ഥാപനങ്ങളിൽ/സർവകലാശാലകളിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
അപേക്ഷകർക്ക് സയൻസിലോ എൻജിനിയറിങ്ങിലോ ബാച്ചിലർ, മാസ്റ്റേഴ്സ് ബിരുദങ്ങൾ, ഓരോ തലത്തിലും 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ ഉണ്ടായിരിക്കണം. ഓഗസ്റ്റിനകം മാസ്റ്റേഴ്സ് ബിരുദം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഫിസിക്സ്, മാത്തമാറ്റിക്സ് അടിത്തറ വേണം.
നിശ്ചിത സെഷനിൽ/വിഷയത്തിൽ നേടിയ സി.എസ്.ഐ.ആർ. യു.ജി.സി.-നെറ്റ്-ജെ.ആർ.എഫ്./എ.പി.; യു.ജി.സി-നെറ്റ്- ജെ.ആർ.എഫ്./എ.പി.; ഗേറ്റ്; ജസ്റ്റ് എന്നിവയിലൊരു യോഗ്യത വേണം. ഇവയുടെ സ്കോർ അടിസ്ഥാനമാക്കിയാകും അപേക്ഷകരെ ഇന്റർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുക. കഴിഞ്ഞ രണ്ടുവർഷത്തിനകം മാസ്റ്റേഴ്സ് ബിരുദമെടുത്തവർക്ക് മുൻഗണനയുണ്ട്.
അപേക്ഷ മേയ് 10-നകം https://www.prl.res.in/prl-eng/phd വഴി നൽകാം.
Content Highlights: Research opportunity in PRL, applynow
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..