PSLV-C48 launch from Sriharikota | PTI
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുമായി സഹകരിച്ചുനടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാര്‍ഥിക്ക് താഴെപറയുന്നവയില്‍ ഒരു ബിരുദം വേണം
• എം.എസ്സി./ഇന്റഗ്രേറ്റഡ് എം.എസ്സി.(അപ്ലൈഡ് ഫിസിക്സ്/എന്‍ജിനിയറിങ് ഫിസിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്/ഓപ്റ്റിക്സ്, ഫിസിക്സ്)
• എം.ഇ./എം.ടെക്.; ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്. (അപ്ലൈഡ് ഫിസിക്സ്/എന്‍ജിനിയറിങ് ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഫോട്ടോണിക്സ്/ഓപ്റ്റിക്സ്/ഓപ്റ്റോ ഇലക്ട്രോണിക്സ്; റേഡിയോ ഫിസിക്സ് ആന്‍ഡ് ഇലക്ട്രോണിക്സ്)
• എം.ഫില്‍. (അപ്ലൈഡ് ഫിസിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഫോട്ടോണിക്സ്/ഓപ്റ്റിക്സ്, ഫിസിക്സ്)
•യോഗ്യതാ പ്രോഗ്രാം 2017ലോ ശേഷമോ ജയിച്ചതായിരിക്കണം. എല്ലാ തലങ്ങളിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. പ്രായം 2022 ജനുവരി ഒന്നിന് 25 വയസ്സ് കവിയരുത്. ഇവയില്‍ ഒരു യോഗ്യതാ പരീക്ഷാ സ്കോര്‍ നേടിയിരിക്കണം • നെറ്റ്/സി.എസ്.ഐ.ആര്./യു.ജി.സി. (2019 ജൂണ്‍ മുതലുള്ള പരീക്ഷ) ജെ.ആര്.എഫ്. • ജെസ്റ്റ് 2021 ഫിസിക്സ് വിഷയത്തില്‍ 97ാം പെര്സെന്റെലോ കൂടുതലോ • ഗേറ്റ് (2020 മുതല്‍) 98ാം പെര്സെന്റെലോ കൂടുതലോ. പ്രവേശനസമയത്ത് സ്കോറിന് സാധുതയുണ്ടായിരിക്കണം.
അപേക്ഷ www.iiap.res.in/phd_2022/വഴി നവംബര്‍ അഞ്ചിന് വൈകീട്ട് 5.30വരെ നല്‍കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ നവംബര്‍ 22 മുതല്‍ 26 വരെ (താത്കാലികം) ഓണ്‍ലൈനായി നടത്തിയേക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
Content Highlights: Research in Astro physics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..