ഭുവനേശ്വര്‍ ഐ.ഐ.ഐ.ടി.യില്‍ ഗവേഷണം; ജൂണ്‍ 18 വരെ അപേക്ഷിക്കാം


സയന്‍സ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് സി.ജി.പി.എ. 6.5/60 ശതമാനം മാര്‍ക്കുള്ള, ബന്ധപ്പെട്ട വിഷയത്തിലെ എം.എസ്സി.ക്കാര്‍ക്ക് അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഭുവനേശ്വർ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് അവസരം.

എൻജിനിയറിങ്ങിൽ ഗവേഷണത്തിന് അപേക്ഷാർഥിക്ക് സി.ജി.പി.എ. 7.5/ 70 ശതമാനം മാർക്കുള്ള എം.ഇ./എം.ടെക്. ബിരുദം ബന്ധപ്പെട്ട/അനുബന്ധ വിഷയത്തിൽ വേണം. ഐ.ഐ. ടി./എൻ.ഐ.ടി./ഐ.ഐ.ഐ. ടി. തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽനിന്ന് സി.ജി.പി.എ. 8.0/75 ശതമാനം മാർക്കുള്ള ബി.ഇ./ബി.ടെക്. ഉള്ളവർക്കും അപേക്ഷിക്കാം.

സയൻസ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് സി.ജി.പി.എ. 6.5/60 ശതമാനം മാർക്കുള്ള, ബന്ധപ്പെട്ട വിഷയത്തിലെ എം.എസ്സി.ക്കാർക്ക് അപേക്ഷിക്കാം.

അപേക്ഷ ജൂൺ 18 വരെ https://www.iiit-bh.ac.in/admissions വഴി നൽകാം. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇൻഫർമേഷൻ ബ്രോഷർ സൈറ്റിൽ ലഭിക്കും.

Content Highlights: Research at Bhuvaneshwar IIT, apply till june 18

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented