ഇന്ത്യൻ മിലിട്ടറി കോളേജ് എട്ടാംക്ലാസ് പ്രവേശനം; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം


2 min read
Read later
Print
Share

പരീക്ഷ ജൂൺ മൂന്നിന്

Rashtriya Indian Military College | Photo: RIMC

രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (ആർ.ഐ.എം.സി.) ദെഹ്‌റാദൂൺ, എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ജൂൺ മൂന്നിന് പരീക്ഷ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

യോഗ്യത
പ്രവേശനസമയത്ത് (2024 ജനുവരി ഒന്നിന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസ് പഠിക്കുകയോ ഏഴാം ക്ലാസ് വിജയിക്കുകയോ വേണം. 2011 ജനുവരി രണ്ടിനും 2012 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരാകണം. പ്രവേശനം നേടിയതിനുശേഷം ജനനത്തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല.

അപേക്ഷ

അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. rimc.gov.in വഴിയും ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്തും ഫീസ് അടയ്ക്കാം.

എസ്.സി./എസ്.ടി. വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം.

ഡിമാൻഡ് ഡ്രാഫ്റ്റ് “THE COMMANDANT, RIMC DEHRADUN”, DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE – 01576) UTTARAKHAND എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ “THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UTTARAKHAND, PIN – 248003” എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകർ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ 15-ന് മുൻപായി ലഭിക്കുന്ന തരത്തിൽ “സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12” എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷയോടൊപ്പം മിലിട്ടറി കോളേജിൽനിന്ന്‌ ലഭിച്ച അപേക്ഷാ ഫോം (രണ്ട് കോപ്പി), പാസ്പോർട്ട് വലുപ്പത്തിലുള്ള രണ്ട് ഫോട്ടോകൾ (ഒരു കവറിനുള്ളിൽ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാർഥി നിലവിൽ പഠിക്കുന്ന സ്കൂളിലെ മേലധികാരി അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതിയും ഏതു ക്ലാസിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും വെക്കണം.

പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം. ആധാർ കാർഡിന്റെ രണ്ട് പകർപ്പ് (ഇരുവശവും), 9.35 x 4.25 ഇഞ്ച് വലുപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽവിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉൾപ്പെടുത്തിയാകണം അയക്കേണ്ടത്.

വിവരങ്ങൾക്ക്: www.rimc.gov.in

Content Highlights: Rashtriya Indian Military College admission 2023, RIMC admission 2023

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Agriculture

1 min

കൃഷി ഡിപ്ലോമക്കാർക്ക് ഇന്റേൺഷിപ്പ്: സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം

Sep 17, 2023


military nursing

2 min

മിലിറ്ററി നഴ്‌സിങ്: പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം, വേണം NEET-UG സ്കോർ

Jun 27, 2023


education

1 min

ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. സംവരണം:ബാധകമാക്കി ; നീറ്റ് യു.ജി. ബുള്ളറ്റിന്‍ ഭേദഗതി ചെയ്തു

Aug 3, 2021


Most Commented