രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഗവേഷണം


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (RGCB), പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, ന്യൂറോസയന്‍സ്, പ്ലാന്റ് സയന്‍സ്, ബയോഇന്‍ഫോര്‍മാറ്റിക്‌സ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഗവേഷണത്തിനവസരം.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ (എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 55 ശതമാനം)

ലൈഫ്/അഗ്രിക്കള്‍ച്ചര്‍/എന്‍വയണ്‍മെന്റല്‍/വെറ്ററിനറി/ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ (ബയോകെമിസ്ട്രി/ബയോടെക്‌നോളജി/ബയോഇന്‍ഫോര്‍മാറ്റിക്‌സ്/ബയോഫിസിക്‌സ്/കെമിസ്ട്രി/മൈക്രോബയോളജി etc.) ബിരുദാനന്തരബിരുദം/തത്തുല്യം. ജെ.ആര്‍.എഫ്. (യു.ജി.സി./സി.എസ്.ഐ.ആര്‍./ഐ.സി.എം.ആര്‍./ഡി.ബി.ടി./ഡി.എസ്.ടി.-ഇന്‍സ്പയര്‍ അല്ലെങ്കില്‍ ഏതെങ്കിലും ദേശീയതല ഫെലോഷിപ്പ്) നേടിയിരിക്കണം.

  • പ്രായം: 26 വയസ്സ് കവിയരുത്. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
  • അപേക്ഷ: ആര്‍.ജി.സി.ബി. വെബ്സൈറ്റിലൂടെ (www.rgcb.res.in) ഓണ്‍ലൈനായി അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി./എസ്.ടി./ഇ.ഡബ്ല്യു.എസ്./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രോസസിങ് ഫീസ് നല്‍കേണ്ടതില്ല.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 15. വെബ്സൈറ്റ്: www.rgcb.res.in

Content Highlights: Rajiv Gandhi Centre for Biotechnology (RGCB) PhD admission

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Madras IIT

1 min

മദ്രാസ് ഐ.ഐ.ടി.യിൽ എക്സിക്യുട്ടീവ് എം.ബി.എ: ഒക്ടോബര്‍ 19 വരെ അപേക്ഷിക്കാം

Sep 18, 2023


nurse

2 min

കേരളത്തിൽ എം.എസ്‌സി. നഴ്സിങ് പ്രവേശനം: ഇപ്പോള്‍ അപേക്ഷിക്കാം

Aug 12, 2023


Nurse

1 min

അവസരങ്ങൾ വാനോളം; നഴ്സിങ് ബിരുദപ്രോഗ്രാമിന്‌ വിദേശഭാഷാ കോഴ്‌സുകൾ

Aug 7, 2023


Most Commented