എയിംസില്‍ പബ്ലിക് ഹെല്‍ത്ത് പോളിസി എക്‌സിക്യുട്ടീവ് പ്രോഗ്രാം


Representational image | photo: gettyimages.in 

ജോധ്പുരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) 2022 ജനുവരിയില്‍ തുടങ്ങുന്ന എക്‌സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ പബ്ലിക് ഹെല്‍ത്ത് പോളിസി, ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് പ്രവേശനത്തിന് അപേക്ഷിക്കാം.

ഹെല്‍ത്ത്, സോഷ്യല്‍ സര്‍വീസസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍, എജ്യുക്കേഷന്‍, ക്ലിനിക്കല്‍ റിസര്‍ച്ച്, മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലെ മിഡ്കരിയര്‍, സീനിയര്‍ ലവല്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍കാമ്പസ്, ഓണ്‍ലൈന്‍ രീതികളില്‍ സെഷനുകള്‍ ഉണ്ടാകും. കോണ്ടാക്ട് ക്ലാസുകള്‍ രണ്ടാഴ്ചയും ഓണ്‍ലൈന്‍ ക്ലാസുകള്‍ 22 ആഴ്ചകളിലുമായി നടത്തും. പ്രോജക്ട് ഉണ്ടാകും.

യോഗ്യത: മെഡിക്കല്‍ സ്ട്രീമില്‍നിന്നുള്ള അപേക്ഷകര്‍ക്ക് എം.ബി.ബി.എസ്./ബി.ഡി.എസ്./ആയുഷ് ബിരുദം, നോണ്‍ മെഡിക്കല്‍ സ്ട്രീം അപേക്ഷകര്‍ക്ക് 55 ശതമാനം മാര്‍ക്കോടെയുള്ള നഴ്‌സിങ്, വെറ്ററിനറി സയന്‍സസ്, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, എന്‍ജിനിയറിങ് എന്നിവയിലൊന്നിലെ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള മറ്റേതെങ്കിലും ബിരുദം. അപേക്ഷകര്‍ക്ക് കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം

അപേക്ഷാഫോറം, പ്രോസ്പക്ടസ് എന്നിവ www.aiimsjodhpur.edu.inല്‍നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും നവംബര്‍ 30ന് വൈകീട്ട് അഞ്ചിനകം executive.sph.aiimsj@gmail.comലേക്ക് അയക്കണം.

Content Highlights: Public Health Policy Executive Program at AIIMS

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented