എം.ജി. സർവകലാശാല:2022-23 അധ്യയനവർഷത്തേക്ക് പ്രെെവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു


എം.ജി സർവകലാശാല | ഫോട്ടോ:ജി.ശിവപ്രസാദ്‌

ഹാത്മാഗാന്ധി സർവകലാശാലയിൽ 2022-’23 അധ്യയനവർഷത്തിൽ ബി.എ., ബി.കോം., എം.എ., എം.കോം., എം.എസ്‌സി. (മാത്തമാറ്റിക്സ്) പ്രോഗ്രാമുകളിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം.

കോഴ്സുകൾ:•യു.ജി. ഫുൾ കോഴ്സുകളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇസ്‌ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്സ് വിഷയങ്ങൾക്ക് സി.ബി.എസ്. 2017 (മോഡൽ 1 പ്രൈവറ്റ്) സിലബസ്.

•പി.ജി. പ്രോഗ്രാമുകളിൽ എം.എ. ഹിന്ദി, സംസ്കൃതം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്‌ലാമിക് ഹിസ്റ്ററി, എം.എസ്‌സി. മാത്തമാറ്റിക്സ്, എം.കോം. എന്നീ പ്രോഗ്രാമുകൾക്ക് സി.എസ്.എസ്.-2019 പ്രൈവറ്റ് സിലബസിലുമാണ് രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്.

•യു.ജി. നോൺ-ഫുൾ കോഴ്സുകളിൽ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള റഗുലർ ടു പ്രൈവറ്റ് സ്ട്രീം മാറ്റം, ബി.കോം. അഡീഷണൽ ഓപ്ഷണൽ/ഇലക്ടീവ്, അഡീഷണൽ സെക്കൻഡ് ലാംഗ്വേജ്/കോമൺ കോഴ്സ്-2, അഡീഷണൽ ഡിഗ്രി, ഫാക്കൽറ്റി മാറ്റം, അഡീഷണൽ കോമൺ കോഴ്സ് 1, 2 എന്നീ വിഭാഗങ്ങളിൽ സി.ബി.സി.എസ്.-2017 (മോഡൽ 1) സിലബസിൽ വ്യവസ്ഥയ്ക്ക് വിധേയമായി പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കും.

•പി.ജി. നോൺ-ഫുൾ കോഴ്സ് വിഭാഗത്തിൽ രണ്ട്, മൂന്ന് നാല് സെമസ്റ്ററുകളിലേക്ക് സി.എസ്.എസ്.-2019 സിലബസിൽ റഗുലർ ടു പ്രൈവറ്റ് സ്ട്രീം മാറ്റം അനുവദിച്ചിട്ടുണ്ട്. ഒന്നും രണ്ടും സെമസ്റ്റർ യു.ജി., പി.ജി. ഫുൾ കോഴ്സ് രജിസ്ട്രേഷനുവേണ്ടി അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടയ്ക്കേണ്ടതും ഓൺലൈനിലാണ്.

അപേക്ഷ

പിഴ കൂടാതെ ഡിസംബർ 13 വരെയും 1105 രൂപ പിഴയോടെ ഡിസംബർ 14 മുതൽ 23 വരെയും 2205 രൂപ പിഴയോടെ ഡിസംബർ 24 മുതൽ ഡിസംബർ 31 വരെയും അപേക്ഷിക്കാം.

വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനുശേഷം www.epay.mgu.ac.in ൽ ഫീസ് അടച്ചതിന്റെ രസീത് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഓഫ്‌ലൈൻ കോഴ്സുകളുടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും അസിസ്റ്റന്റ് രജിസ്ട്രാർ (പ്രൈവറ്റ് രജിസ്ട്രേഷൻ), മഹാത്മാ ഗാന്ധി സർവകലാശാല, പി.ആർ. തപാൽ സെക്‌ഷൻ-റൂം നമ്പർ 512, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം-686560 എന്ന മേൽവിലാസത്തിൽ രജിസ്ട്രേഡ് തപാലിൽ അയയ്ക്കണം. അപേക്ഷകൾ സർവകലാശാലയിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വിവരങ്ങൾക്ക്: www.mgu.ac.in/private-registration | 0481 2733624 (ബി.കോം.), 8330013005 (എം.എ., എം.കോം. എം.എസ്‌സി.), 0481 2733681 (ബി.എ.).

Content Highlights: private registration in mg university


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented