Photo: gettyimages.in
കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി സര്‍വകലാശാല വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍: ഇന്റഗ്രേറ്റഡ് എം.എസ്സി: അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയം.
ഇന്റഗ്രേറ്റഡ് എം.എ. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് ലോ: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയം
പി.ജി.: എം.എ., എം.എസ്സി., എം.കോം., എം.ബി.എ., എം.സി.എ., മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് എജ്യുക്കേഷന്‍, മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മാസ്റ്റര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് (ഡ്രാമ ആന്‍ഡ് തിയേറ്റര്‍ ആര്‍ട്സ്), എല്‍എല്‍.എം.
എം.ടെക്., സെല്‍ഫ് ഫിനാന്‍സിങ് പ്രോഗ്രാമുകള്‍, ഡോക്ടറല്‍, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ തുടങ്ങിയവയിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. അപേക്ഷ ഓഗസ്റ്റ് 14 വരെ www.pondiuni.edu.in വഴി നല്‍കാം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കും.
Content Highlights: Pondicherry University invites application for admission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..