-
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ എൻജിനിയറിങ്/ടെക്നോളജി ഡിപ്ലോമ സ്ട്രീമിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം. രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം.
കേരളീയർക്കും കേരളത്തിൽ യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്ലസ്ടു/വി.എച്ച്.എസ്.ഇ./തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് മൂന്ന് സയൻസ് വിഷയങ്ങൾക്കോരോന്നിനും 50 ശതമാനം മാർക്കുവാങ്ങി ജയിച്ചവർ, എൻ.സി.വി.ടി./എസ്.സി.വി.ടി./കെ.ജി.സി.ഇ. രണ്ടുവർഷ മെട്രിക് കോഴ്സ്, മൊത്തം 50 ശതമാനം മാർക്കോടെ ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഓഗസ്റ്റ് 17 വരെ www.polyadmission.org/let വഴി നൽകാം.
Content Highlights: Polytechnic colleges in Kerala invites application for lateral entry course
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..