പുണെ നാഷണൽ സെൻറർ ഫോർ സെൽ സയൻസ് സെന്ററിൽ മോഡേൺ ബയോളജിയിൽ ഗവേഷണം


പ്രതീകാത്മക ചിത്രം

കേന്ദ്രസർക്കാർ ബയോടെക്നോളജി വകുപ്പിന്റെ കീഴിലെ സ്വയംഭരണസ്ഥാപനമായ, പുണെ നാഷണൽ സെൻറർ ഫോർ സെൽ സയൻസ് (എൻ.സി.സി.എസ്.), 2023 മാർച്ച് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

സ്ഥാപനത്തിലെ ഗവേഷണമേഖലകളിൽ ബയോളജി ഓഫ് കാൻസർ ആൻഡ് ക്രോണിക് ഡിസീസസ്, പാത്തോജനസിസ് ആൻഡ് സെല്ലുലാർ റെസ്പോൺസ്, മാക്രോമോളിക്യുളാർ സ്ട്രക്ചർ ആൻഡ് ഫങ്ഷൻ, ജനോമിക് ആർക്കിടെക്ചർ ആൻഡ് റെഗുലേഷൻ, മൈക്രോബിയൽ ഇക്കോളജി, ന്യൂറോ സയൻസ്, സ്റ്റം സെൽസ് ആൻഡ് റീജനറേഷൻ, റെഗുലേറ്ററി ആർ.എൻ.എസ് ആൻഡ് ജീൻ എക്സ്പ്രഷൻ എന്നിവയും ഉൾപ്പെടുന്നു.

ശാസ്ത്രമേഖലയിലെ ഏതെങ്കിലും ഒരുവിഷയത്തിൽ, 55 ശതമാനം മാർക്കോടെ (പട്ടിക/ ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ് പോയന്റ്‌ ആവറേജോടെ മാസ്റ്റേറ്റ്ഴ്സ് (പി.ജി.) ബിരുദം നേടിയ, മോഡേൺ ബയോളജിയിലെ ഗവേഷണത്തിൽ താത്‌പര്യമുള്ളവർക്ക് അപേക്ഷിക്കാം.

സാധുവായ ഒരു ഫെലോഷിപ്പ് വേണം. ജെ.ഇ.ഇ.ബി.ഐ.എൽ.എസിൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. വിശദാംശങ്ങൾ www.nccs.res.in ൽ ‘കരിയേഴ്സ്’ലിങ്കിൽ ഉള്ള വിജ്ഞാപനത്തിൽ ലഭിക്കും. അപേക്ഷ, ഇതേ ലിങ്ക് വഴി സിസംബർ ആറുവരെ നൽകാം.

Content Highlights: National Center for Cell Science Pune, PhD, modern biology, education, latest news, Malayalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented