പാലക്കാട് ഐ.ഐ.ടി | ഫയൽ ഫോട്ടോ: ഇ.എസ്. അഖിൽ| മാതൃഭൂമി
പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഡിസംബര്‍ സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം, ഗവേഷണത്തിലൂടെയുള്ള എം.എസ്. പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കെമിസ്ട്രി, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് പിഎച്ച്.ഡി. പ്രോഗ്രാമുള്ളത്. എന്‍ജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദധാരികള്‍, ഗവേഷണം വഴിയുള്ള മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് എന്‍ജിനിയറിങ് ഗവേഷണപ്രോഗ്രാമിന് അപേക്ഷിക്കാം. സയന്‍സില്‍ മാസ്റ്റേഴ്സ് ഉള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി ബന്ധപ്പെട്ട എന്‍ജിനിയറിങ് ശാഖയില്‍ അപേക്ഷിക്കാം.
സയന്‍സ് പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് സയന്‍സില്‍ മാസ്റ്റേഴ്സും സാധുവായ ഗേറ്റ് സ്കോര്‍/യു.ജി.സി./സി.എസ്.ഐ.ആര്.-നെറ്റ്/എന്‍.ബി.എച്ച്.എം./തത്തുല്യ യോഗ്യതയുള്ളവര്‍ക്കും എന്‍ജിനിയറിങ്/ടെകനോളജി മാസ്റ്റേഴ്സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം.
കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളില്‍(ജി.എഫ്.ടി.ഐ.)നിന്നും എന്‍ജിനിയറിങ്/ടെക്നോളജി ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി രണ്ടിലേക്കും അപേക്ഷിക്കാം.
സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വകുപ്പുകളിലാണ് എം.എസ്. (ഗവേക്ഷണം വഴി) പ്രോഗ്രാമുള്ളത്. ഗേറ്റ് യോഗ്യതയുള്ള, എന്‍ജിനിയറിങ്/ടെക്നോളജി ബാച്ചിലര്‍ ബിരുദം/സയന്‍സ് മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത പ്രൊഫഷണല്‍ സമിതികളുടെ യോഗ്യതയുള്ളവര്‍ ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവയില്‍നിന്നും എന്‍ജിനിയറിങ്/ടെക്നോളജി ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി എം.എസിന് അപേക്ഷിക്കാം.
അപേക്ഷ https://resap.iitpkd.ac.in/ വഴി സെപ്റ്റംബര്‍ 30 വരെ
Content Highlights: PhD admissions at IIT Palakkad; apply by 30 September
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..