-
നാഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) എന്‍ജിനിയറിങ് മേഖലയിലെ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വകുപ്പുകളിലാണ് അവസരം.
ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ (എക്സ്റ്റണ്‍/ഇന്റണ്‍), അക്കാദമിക് സ്ഥാപനങ്ങളില്‍നിന്നുള്ളവര്‍ (എക്സ്റ്റണ്‍/ഇന്റണ്‍), മറ്റ് അപേക്ഷകര്‍ (ഇന്റണ്‍) എന്നീ വിഭാഗങ്ങളില്‍ പ്രവേശനം നല്‍കും. ഓരോന്നിലും പരിഗണിക്കപ്പെടുന്നതിനുള്ള അര്‍ഹതാവ്യവസ്ഥകള്‍ www.iiitn.ac.in ലെ വിജ്ഞാപനത്തിലുണ്ട്.
വ്യവസായ മേഖലയില്‍നിന്നുമുള്ള അപേക്ഷകര്‍ക്ക് എന്‍ജിനിയറിങ്/ ടെക്‌നോളജിയില്‍ മാസ്റ്റേഴ്‌സ് അല്ലെങ്കില്‍ ബാച്ചിലര്‍ ബിരുദംവേണം. കൂടാതെ കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് മേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
അക്കാദമിക് ഇന്‍സ്റ്റിറ്റ്യൂഷൻ അപേക്ഷകര്‍ക്കും മറ്റുവിഭാഗം അപേക്ഷകര്‍ക്കും എന്‍ജിനിയറിങ്/ടെക്‌നോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദവും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/അനുബന്ധവിഷയത്തില്‍ ബാച്ചിലര്‍ ബിരുദവും വേണം.
എല്ലാവിഭാഗക്കാര്‍ക്കും മാര്‍ക്കു വ്യവസ്ഥയുണ്ട്. സാധുവായ ഗേറ്റ് സ്‌കോര്‍ അഭികാമ്യം. അപേക്ഷ www.iiitn.ac.in -ലെ ലിങ്ക് വഴി ഓഗസ്റ്റ് 10 വൈകീട്ട് 5 മണിവരെ നല്‍കാം.
Content Highlights: PhD Admissions at IIIT Nagpur; apply by 10 August
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..