National Insurance Academy
പുണെയിലെ നാഷണൽ ഇൻഷുറൻസ് അക്കാദമി പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൻഷുറൻസ്, പെൻഷൻ, അനുബന്ധ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പഠനം, ഗവേഷണം, പബ്ലിക്കേഷൻ, കൺസൽട്ടൻസി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനം മാനേജ്മെൻറ്, ഇൻഷുറൻസ് മേഖലകൾ കേന്ദ്രീകരിച്ചു നടത്തുന്ന ഈ മുഴുവൻസമയ പ്രോഗ്രാം, എ.ഐ.സി.ഇ.ടി. അംഗീകരിച്ചിട്ടുണ്ട്.
കോഴ്സിന്റെ ഭാഗമായി എട്ടാഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പും ഉണ്ടാകും. ഇലക്ടീവുകളായി മാർക്കറ്റിങ്, ഫൈനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവ ലഭ്യമാണ്.
ഏതെങ്കിലും വിഷയത്തിലെ 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 2023 ജൂൺ 30-നകം അവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കണം.
ഉയർന്ന പ്രായപരിധി 1.7.2023-ന് 28 വയസ്സാണ്. പട്ടിക/ഭിന്നശേഷിക്കാർക്ക് 30 വയസ്സ്. അപേക്ഷകർക്ക് സാധുവായ കാറ്റ് 2022/സിമാറ്റ് 2023 സ്കോർ വേണം. അക്കാദമിക് മികവ് (10, 12 ക്ലാസുകൾ, ബിരുദം), കാറ്റ് 2022/സിമാറ്റ് 2023 സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ/പേഴ്സണൽ ഇൻർവ്യൂ (റിട്ടൺ എബിലിറ്റി ടെസ്റ്റ് ഉൾപ്പെടെ) എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ ഇൻറർവ്യൂഘട്ടത്തിൽ പരിഗണിക്കും.
അപേക്ഷ മാർച്ച് 15 വരെ www.pgdm.niapune.org.in ലെ അഡ്മിഷൻ ലിങ്ക് വഴി നൽകാം. അപേക്ഷാ ഫീസ് 1500 രൂപ. പ്രോഗ്രാം ഫീസ് 9,43,000 രൂപ. ഒമ്പതുപേർക്ക് വർഷം ഒരുലക്ഷം രൂപയുടെ സ്കോളർഷിപ്പിനും അവസരമുണ്ട്. വിശദാംശങ്ങൾ പ്രവേശന സൈറ്റിൽ.
Content Highlights: PGDM in National Insurance Academy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..