Image: Mathrubhumi.com
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ ചെന്നൈയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (എന്‍.ഐ.ടി.ടി.ടി.ആര്‍.), ഫുള്‍ ടൈം മാസ്റ്റര്‍ ഓഫ് എന്‍ജിനിയറിങ് (എം.ഇ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമിനനുസരിച്ച്, നിശ്ചിത ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്. ബിരുദമാണ് പൊതുവായ അടിസ്ഥാനയോഗ്യത.
എം.ഇ. പ്രോഗ്രാമുകളും പ്രവേശനത്തിനുവേണ്ട ബി.ഇ./ബി.ടെക്. ബ്രാഞ്ചുകളും:
• ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്: സിവില്‍ എന്‍ജിനിയറിങ്, സിവില്‍ ആന്‍ഡ് സ്ട്രക്ചറല്‍ എന്‍ജിനിയറിങ്
• ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (ഇന്‍ഡസ്ട്രി ഇന്റഗ്രേറ്റഡ്): ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ്
• ഇ-ലേണിങ് ടെക്‌നോളജീസ് - കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, സോഫ്റ്റ്വേര്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
അപേക്ഷകര്‍ക്ക് ടാന്‍സെറ്റ് 2021 അല്ലെങ്കില്‍ ഗേറ്റ് 2019/2020/2021 സ്‌കോര്‍ ഉണ്ടായിരിക്കണം. അപേക്ഷ www.nitttrc.ac.in വഴി ഫെബ്രുവരി മൂന്നുവരെ നല്‍കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..