.
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലെ സ്വയംഭരണസ്ഥാപനമായ, ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് (എൻ.ഐ.എസ്.ഡി.), 2022-23-ൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻറഗ്രേറ്റഡ് ജെറിയാട്രിക് കെയർ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
വീടുകൾ, ആശുപത്രികൾ, വിശേഷാൽ നഴ്സിങ് ഹോമുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കഴിയുന്ന പ്രായമായവരുടെ ആരോഗ്യപരിപാലനം, സംരക്ഷണം, കരുതൽ തുടങ്ങിയവ മെച്ചപ്പെടുത്തുവാനുള്ള രീതികളുമായി ബന്ധപ്പെട്ട പഠനമേഖലയാണ് ജെറിയാട്രിക് കെയർ.
അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിലെ ബാച്ച്ലർ ബിരുദം വേണം. സോഷ്യൽ സയൻസസ് (സോഷ്യോളജി, സോഷ്യൽവർക്ക്/ സോഷ്യൽ വെൽഫെയർ, ആന്ത്രോപ്പോളജി, സൈക്കോളജി), നഴ്സിങ്, ഹോം സയൻസ്, ബന്ധപ്പെട്ട മേഖലകളിലെ ബിരുദം/തത്തുല്യ യോഗ്യത അഭികാമ്യം. ഏജ് കെയർ ഓർഗനൈസേഷനുകളിൽ ജോലിചെയ്തതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്/പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. പ്രവേശന വിജ്ഞാപനതീയതിയിൽ പ്രായം 21-നും 40-നും ഇടയ്ക്കായിരിക്കണം (ജനുവരി ആറിനാണ് വിജ്ഞാപനം വന്നത്). അപേക്ഷാഫോം www.nisd.gov.in-ൽനിന്നും ഡൗൺലോഡു ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ, വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി 21 ദിവസത്തിനകം സ്ഥാപനത്തിൽ ലഭിക്കണം.
Content Highlights: pg diploma in national institute of social defence
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..