കേരള മീഡിയാ അക്കാദമിയിൽ പി.ജി. ഡിപ്ലോമ


1 min read
Read later
Print
Share

Representative images/ Freepik

കേരള മീഡിയാ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം.

ഏതെങ്കിലുംവിഷയത്തിൽ ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാനവർഷ ബിരുദപരീക്ഷയെഴുതി ഫലംകാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി നടത്തുന്ന അഭിരുചിപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ: പ്രിന്റ് ജേണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽമീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന പ്രോഗ്രാം.

ടെലിവിഷൻ ജേണലിസം: ന്യൂസ് ആങ്കറിങ്, വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിങ്, ഡോക്യുമെന്ററി പ്രൊഡക്ഷൻ, മീഡിയ കൺവെർജൻസ്, മൊബൈൽ ജേണലിസം തുടങ്ങി ദൃശ്യമാധ്യമമേഖലയിൽ സമഗ്രമായ പ്രായോഗികപരിശീലനം നൽകുന്ന പ്രോഗ്രാം.

പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്: പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ് മേഖലയിലെ നൂതനപ്രവണതകളിൽ പ്രായോഗികപരിശീലനത്തിന് ഊന്നൽ നൽകുന്നു. ഒപ്പം ജേണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ്, ആഡ് ഫിലിംമേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നൽകുന്നു.

ഇന്റേൺഷിപ്പും പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്. വിവരങ്ങൾക്ക്: www.keralamediaacademy.org | 0484 2422275, 9539084444 | kmaadmissions@gmail.com

Content Highlights: Kerala media academy, pg diploma, journalism, tv journalism, public relation and advertising

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Education

2 min

എയിംസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം

Sep 28, 2023


architect

1 min

ആർക്കിടെക്ചർ കോഴ്സ്: ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് & ആർക്കിടെക്ചറിൽ അപേക്ഷകൾ ക്ഷണിച്ചു

Feb 4, 2023


students

1 min

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദേശീയ സയന്‍സ് അക്കാദമികളില്‍ സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്‌

Oct 31, 2022


Most Commented