Image: Mathrubhumi.com
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ് (സി-ഡാക്) മാർച്ചിൽ, വിവിധ കേന്ദ്രങ്ങളായി തുടങ്ങുന്ന ഐ.സി.ടി. മേഖലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
പ്രോഗ്രാമുകൾ: അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, ബിഗ്ഡേറ്റ അനലറ്റിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മൊബൈൽ കംപ്യൂട്ടിങ്, അഡ്വാൻസ്ഡ് സെക്യുർ സോഫ്റ്റ്‌വേർ ഡവലപ്മെൻറ്, റോബോട്ടിക്സ് ആൻഡ് അലൈഡ് ടെക്നോളജീസ്, ജിയോ ഇൻഫർമാറ്റിക്സ്, എംബഡഡ് സിസ്റ്റംസ് ഡിസൈൻ, ഐ.ടി. ഇൻഫ്രാസ്ട്രക്ചർ സിസ്റ്റംസ് ആൻഡ് സെക്യൂരിറ്റി, ഇൻറർനെറ്റ് ഓഫ് തിങ്സ്, വി.എൽ.എസ്.ഐ. ഡിസൈൻ, എച്ച്.പി.സി. സിസ്റ്റം അഡ്മിനിസ്ട്രേഷൻ എന്നീ പ്രോഗ്രാമുകളാണ് ഉള്ളത്. കേരളത്തിൽ കൊച്ചിയിൽ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് കോഴ്‌സും തിരുവനന്തപുരം കേന്ദ്രത്തിൽ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, എംബഡഡ് സിസ്റ്റംസ് ഡിസൈൻ, ഐ.ടി. ഇൻഫ്രാസ്ട്രക്ചർ സിസ്റ്റംസ് ആൻഡ് സെക്യൂരിറ്റി എന്നീ കോഴ്സുകളുമുണ്ട്. ഏകദേശം 30 ആഴ്ചകളിലായി 900 മണിക്കൂർ ദൈർഘ്യമുള്ള ഈ ഫുൾ ടൈം കോഴ്സുകളിൽ ഏഴെണ്ണം പൂർണമായി ഓൺലൈൻ രീതിയിലും ബാക്കി അഞ്ചെണ്ണം ഹൈബ്രിഡ് രീതിയിലും (ഓൺലൈൻ/ഫിസിക്കൽ) നടത്തും.
യോഗ്യത: ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻസ്, ഇലക്‌ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചശേഷം നേടിയ ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്സ് എം.എസ്‌സി./എം.എസ്. ബിരുദം ആണ് പ്രവേശന യോഗ്യത. ഇതുകൂടാതെ, ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിന് ബാധകമായ മറ്റു വിദ്യാഭ്യാസയോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
പ്രവേശനം: ജനുവരി 22, 23 തീയതികളിൽ നടത്തുന്ന സി-ഡാക്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (സി-കാറ്റ്) വഴിയാണ് പ്രവേശനം. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ www.cdac.in വഴി ജനുവരി 13 വരെ നൽകാം. കോഴ്സുകൾ മാർച്ച് എട്ടിന് തുടങ്ങും.
Content Highlights: PG Diploma in CDAC
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..