നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു


Representational Image (Photo: Canva)

കേരളത്തിലെ സർക്കാർ, സ്വാശ്രയ പ്രീപ്രൈമി ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷ 45 ശതമാനം മാർക്കോടെ (ഒ.ബി.സി. -43 ശതമാനം, പട്ടികവിഭാഗം -മാർക്ക് നിബന്ധന ഇല്ല) ജയിച്ചവർക്ക് അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് ഹയർ സെക്കൻഡറി മാർക്ക് വ്യവസ്ഥ ബാധകമല്ല.

1.6.2022-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. 33 കവിയരുത്. ഒ.ബി.സി., പട്ടികവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. അംഗീകൃത പ്രീപ്രൈമറി ടീച്ചർമാർക്ക് രണ്ടുവർഷത്തെ പ്രവൃത്തി പരിചയത്തിന് ഒരു വർഷത്തെ വയസ്സിളവ് എന്ന തോതിൽ പരമാവധി മൂന്നുവർഷംവരെ വയസ്സിളവ് ലഭിക്കും. പ്രവൃത്തിപരിചയ സാക്ഷ്യപത്രം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് നൽകേണ്ടത്.യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. സ്പോർട്സ്, ഗെയിംസ്, എൻ.സി.സി., സ്കൗട്ട് എന്നിവയിൽ മികവ് കാട്ടിയവർക്ക് വെയ്റ്റേജ് ലഭിക്കും. സ്ഥാപനങ്ങളുടെ പട്ടിക, വിശദാംശങ്ങൾ, അപേക്ഷാ മാതൃക എന്നിവ https://education.kerala.gov.in/ ൽ ഉണ്ട്.

പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം (സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ, സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം) സെപ്‌റ്റംബർ ആറിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കുന്ന സ്ഥാപനത്തിൽ ലഭിച്ചിരിക്കണം. സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവർ (പട്ടിക വിഭാഗക്കാർ ഒഴികെ) അതത് സ്ഥാപനത്തിന്റെ മാനേജരുടെ പേരിൽ എടുത്ത 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൂടി െവക്കണം. സെപ്റ്റംബർ 22-ന് ക്ലാസ് തുടങ്ങും.

സർക്കാർ പി.പി.ടി.ടി.ഐ. കൾ: (i) കോട്ടൺഹിൽ, ശാസ്തമംഗലം (പി.ഒ.), തിരുവനന്തപുരം - 695010 (ii) അയൺ ബ്രിഡ്ജ് (പി.ഒ.), ആലപ്പുഴ (iii) നടക്കാവ്, കോഴിക്കോട് -673006 (വിമൺ)

Content Highlights: Nursing Training Teacher course


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented