പ്രതീകാത്മക ചിത്രം | Photo: gettyimages.in
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന വിവിധ പ്രവേശന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് [അണ്ടര്‍ ഗ്രാജുവേറ്റ് (യു.ഇ.ടി), പോസ്റ്റ് ഗ്രാജുവേറ്റ് (പി.ഇ.ടി)]; ബാബാ സാഹേബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് [അണ്ടര്‍ ഗ്രാജുവേറ്റ് (യു.ജി), പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി)], എന്നിവ സെപ്റ്റംബര്‍ 28, 29, 30, ഒക്ടോബര്‍ 1, 3, 4 തിയ്യതികളിലായി നടത്തും.
വിവിധ വിഷയങ്ങളുടെ പ്രവേശന പരീക്ഷകളുടെ സമയക്രമം https://bhuet.nta.nic.in / https://bbauet.nta.nic.in/ www.nta.ac.in എന്നീ സൈറ്റുകളിലുള്ള ബന്ധപ്പെട്ട സര്‍വകലാശാലയുടെ പരീക്ഷയുടെ സമയക്രമ വിജ്ഞാപനത്തില്‍ ഉണ്ട്.
രണ്ട് പരീക്ഷകളും കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി)/ഹൈബ്രിഡ് (ടാബ്ലറ്റ്സ്)/പെന്‍ ആന്‍ഡ് പേപ്പര്‍ മോഡ് (ഒ.എം.ആര്. ബേസ്ഡ്) രീതിയില്‍ നടത്തും.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡുചെയ്തെടുക്കാവുന്ന സമയം വ്യക്തമാക്കുന്ന അറിയിപ്പ് ഈ വെബ്സൈറ്റുകളില്‍ പിന്നീട് പ്രസിദ്ധപ്പെടുത്തും.
അഡ്മിറ്റ് കാര്‍ഡ്
സെപ്റ്റംബര്‍ 26 മുതല്‍ 30 വരെയും ഒക്ടോബര്‍ ഒന്നിനും ആയി നടത്തുന്ന കംപ്യൂട്ടര്‍ ബേസ്ഡ് ഡല്‍ഹി യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ (ഡി.യു.ഇ.റ്റി) അഡ്മിറ്റ് കാര്‍ഡ് https://ntaexam2021.cbtexam.in/ ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യു.ജി, പി.ജി, എം.ഫില്‍/പിഎച്ച്.ഡി പ്രോഗ്രാമുകളാണ് ഡി.യു.ഇ.ടി. പരിധിയില്‍ വരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..