പ്രതീകാത്മക ചിത്രം | Photo:gettyimage.in
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി.) കണ്ണൂര്‍ ഉള്‍പ്പെടെ 17 കേന്ദ്രങ്ങളിലായി ഫാഷന്‍ ഡിസൈനിങ്/ടെക്‌നോളജി മേഖലകളില്‍ നടത്തുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദതലത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.), ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടെക്.) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്. ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, അക്‌സസറി ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നീ സവിശേഷ മേഖലകളിലാണ് ബി.ഡിസ്. ഉള്ളത്. ഏതു സ്ട്രീമില്‍ പഠിച്ചും പ്ലസ്ടു/തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടുതല യോഗ്യത (അഞ്ചു വിഷയത്തോടെ) മൂന്ന്/നാല് വര്‍ഷ ഡിപ്ലോമ യോഗ്യത എന്നിവയുള്ളവര്‍ക്കും അപേക്ഷിക്കാം.
അപ്പാരല്‍ പ്രൊഡക്ഷന്‍ ബി.എഫ്.ടെകിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് പ്ലസ്ടു/തത്തുല്യം/നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടുതല യോഗ്യത/മൂന്ന്/നാല് വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ബിരുദ പ്രവേശനത്തിന് പ്രായം 2021 ഓഗസ്റ്റ് ഒന്നിന് 24 വയസ്സില്‍ താഴെയായിരിക്കണം. പട്ടികജാതി/വര്‍ഗ/ഭിന്നശേഷിക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ്.
മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍: മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്), മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (എം.എഫ്.ടെക്.), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എം.എഫ്.എം.). മാസ്റ്റേഴ്‌സ് പ്രവേശനത്തിന് പ്രായപരിധിയില്ല. പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത https://applyadmission.net/nift2021/ലും പ്രോസ്പക്ടസിലും കിട്ടും.
കണ്ണൂര്‍ കേന്ദ്രത്തിലെ പ്രോഗ്രാമുകള്‍: ബിരുദതലം ബി.ഡിസ് ഫാഷന്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ബി.എഫ്.ടെക്. പി.ജി.എം.ഡിസ്, എം.എഫ്.എം.
എല്ലാ കോഴ്‌സുകള്‍ക്കും പ്രവേശനപരീക്ഷ ഉണ്ടാകും. ബി. ഡിസ് പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന പരീക്ഷയാണ് ആദ്യഘട്ടം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സിറ്റുവേഷന്‍ ടെസ്റ്റ് ഉണ്ടാകും.
ബി.എഫ്.ടെക് പ്രവേശനത്തിന് ജനറല്‍ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. മാസ്റ്റേഴ്‌സ് പ്രവേശന പരീക്ഷാ ഘടന വെബ് സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 14ലെ യു.ജി/പി.ജി. പ്രവേശനപരീക്ഷകള്‍ക്ക് കണ്ണൂര്‍, കൊച്ചി, എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 21 വരെ https://applyadmission.net/nift2021/വഴി നല്‍കാം. ലേറ്റ് ഫീസോടെ ജനുവരി 24 വരെ നല്‍കാം.
Content Highlights: NIFT invites application for fashion designing courses apply till january 21
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..