എം.സി.സി. നീറ്റ് യു.ജി. 2022; അലോട്മെന്റ്‌ രജിസ്ട്രേഷൻ 11 മുതൽ, ചോയ്സ് ഫില്ലിങ് 14 മുതൽ


ഡോ. എസ്. രാജൂകൃഷ്ണൻ

Representative image

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) 2022 അടിസ്ഥാനമാക്കി, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്മെന്റിന്റെ സമയക്രമം www.mcc.nic.in-ൽ പ്രസിദ്ധപ്പെടുത്തി.

എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്സിങ്



എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രോഗ്രാമുകളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, സെൻട്രൽ യൂണിവേഴ്സിറ്റികൾ, എയിംസ്, ജിപ്മർ, കല്പിത സർവകലാശാലകൾ, ഇ.എസ്.ഐ.സി. കോളേജുകൾ എന്നിവയിലെ നിശ്ചിതസീറ്റുകൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. സീറ്റുകൾ (രജിസ്ട്രേഷൻ മാത്രം), ചില കേന്ദ്ര നഴ്സിങ് സ്ഥാപനങ്ങളിലെ ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാം സീറ്റുകൾ എന്നിവയാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്.

രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ്

കൗൺസലിങ്ങിൽ പങ്കെടുക്കാൻ www.mcc.nic.in ൽ രജിസ്ട്രേഷൻ നടത്തി, നിശ്ചിത തുക (രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്) അടയ്ക്കണം. അതിനുശേഷം ചോയ്സ് ഫില്ലിങ് നടത്താം. ഈ ഘട്ടത്തിലാണ്, എ.എഫ്.എം.സി. പ്രവേശനത്തിൽ താത്‌പര്യമുള്ളവർ, എം.സി.സി. സൈറ്റ് വഴി രജിസ്ട്രേഷൻ നടത്തേണ്ടത്. ആദ്യ റൗണ്ടിലേക്ക് ഒക്ടോബർ 11 മുതൽ 17-ന് ഉച്ചയ്ക്ക് 11 വരെ രജിസ്ട്രേഷൻ നടത്താം. തുക അടയ്ക്കാനുള്ള സൗകര്യം, 11-ന് ഉച്ചയ്ക്ക് മൂന്നുവരെ ലഭിക്കും.

രജിസ്ട്രേഷൻ നടത്തി തുക അടച്ചശേഷം, ചോയ്സ് ഫില്ലിങ് സൗകര്യം 14 മുതൽ 18-ന് രാത്രി 11.55 വരെ ലഭിക്കും. ചോയ്സ് ലോക്കിങ് സൗകര്യം 18-ന് വൈകീട്ട് മൂന്ന് മുതൽ രാത്രി 11.55 വരെയും.

അലോട്മെന്റ്

ആദ്യ അലോട്മെന്റ്‌ ഫലം ഒക്ടോബർ 21-ന് പ്രഖ്യാപിക്കും. കോളേജ്/സ്ഥാപന റിപ്പോർട്ടിങ്ങിന് 22 മുതൽ 28 വരെ അവസരമുണ്ടാകും. രണ്ടാം റൗണ്ട് നടപടികൾ നവംബർ രണ്ടിന് തുടങ്ങും. പുതിയ രജിസ്ട്രേഷൻ (ബാധകമെങ്കിൽ) ഏഴിന് ഉച്ചയ്ക്ക് 11 വരെ. തുക അടയ്ക്കൽ ഏഴിന് വൈകീട്ട് മൂന്ന് വരെ. ചോയ്സ് ഫില്ലിങ് മൂന്ന് മുതൽ എട്ടിന് രാത്രി 11.55 വരെ. ലോക്കിങ് എട്ടിന് വൈകീട്ട് മൂന്ന് മുതൽ രാത്രി 11.55 വരെ.

രണ്ടാം അലോട്‌മെന്റ്‌ ഫലം 11-ന്. റിപ്പോർട്ടിങ് 12 മുതൽ 18 വരെ. മോപ് അപ് റൗണ്ട് അലോട്മെന്റ്‌ നടപടികൾ 23-ന് തുടങ്ങും. രജിസ്ട്രേഷൻ/തുക അടയ്ക്കൽ 28 വരെ. ചോയ്സ് ഫില്ലിങ് 24 മുതൽ 29 വരെ. സീറ്റ് അലോട്മെന്റ്‌ ഫലം ഡിസംബർ മൂന്നിന്. റിപ്പോർട്ടിങ് നാല് മുതൽ 10 വരെ.

ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ട്

ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ടി (കല്പിത സർവകലാശാല ഒഴികെ) ലേക്ക് പുതിയ രജിസ്ട്രേഷനോ ചോയ്സ് ഫില്ലിങ്ങോ ഉണ്ടാകില്ല. ഒരു അലോട്മെന്റും ഇല്ലാത്തവരെ മോപ് അപ് റൗണ്ടിലെ അവരുടെ ചോയ്സുകൾ പരിഗണിച്ച് അലോട്മെന്റ്‌ നടത്തും.

ഫലം ഡിസംബർ 14-ന് പ്രഖ്യാപിക്കും. 15-20 കാലയളവിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം. കല്പിത സർവകലാശാലകളിലെ സ്ട്രേ ഒഴിവുകൾ എം.സി.സി. നൽകുന്ന പട്ടികയിൽനിന്നും സ്ഥാപനങ്ങൾ നേരിട്ട് നികത്തും.

Content Highlights: NEET-UG admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented