-
അധ്യാപന മേഖലയിലേക്കു കടക്കാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) അപേക്ഷ ക്ഷണിച്ചു.
നാലുവർഷ ഇന്റഗ്രേറ്റഡ് ബി.എസ്സി.-ബി.എഡ്. (ഫിസിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്), ബി.എ.-ബി.എഡ്., ആറു വർഷ ഇന്റഗ്രേറ്റഡ് എം.എസ്സി.- എഡ്. (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, നിശ്ചിത വിഷയങ്ങൾ പഠിച്ച് പ്ലസ്ടു പരീക്ഷ 50 ശതമാനം മാർക്കോടെ 2018-ലോ 2019-ലോ ജയിച്ചിരിക്കുകയോ 2020-ൽ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം.
കേരളീയർക്ക്, ഇന്റഗ്രേറ്റഡ് ബി.എസ്സി./ബി.എ.-ബി.എഡ്. പ്രോഗ്രാമുകൾക്ക് മൈസൂരു കേന്ദ്രത്തിലേക്കു മാത്രം അപേക്ഷിക്കാം. മൈസൂരു ആർ.ഐ.ഇ.യിലെ ഇന്റഗ്രേറ്റഡ് എം.എസ്സി.-എഡ്. പ്രോഗ്രാമിലേക്ക് എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം.
രണ്ടുവർഷ ബി.എഡ്., രണ്ടുവർഷ എം.എഡ്. പ്രോഗ്രാമുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷകൾ മേയ് 24-ന് നടത്തും. അപേക്ഷ മേയ് നാലുവരെ നൽകാം. വിവരങ്ങൾക്ക്: http://cee.ncert.gov.in.
Content Highlights: NCERT Invites application for Teachers training
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..