ഇമ്യൂണോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് അവസരം


ജനുവരി 25 നകം അപേക്ഷിക്കണം

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എൻ.ഐ. ഐ.) ന്യൂഡൽഹി പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. ഇമ്യൂണോളജി, ഇൻഫക്ഷ്യസ് ആൻഡ് ക്രോണിക് ഡിസീസ് ബയോളജി, മോളിക്യുളാർ ആൻഡ് സെല്ലുലാർ ബയോളജി, കെമിക്കൽ ബയോളജി, സ്ട്രക്ചറൽ ബയോളജി, കംപ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിശാല ഇന്റർഡിസിപ്ലിനറി മേഖലകളിലെ ഗവേഷണത്തിലാണ് സ്ഥാപനം മുഖ്യമായും ഊന്നൽ നൽകുന്നത്.

അപേക്ഷാർഥിക്ക് സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ (ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയവ) എം.എസ്സി., എം.ടെക്., എം.ബി.ബി.എസ്., എം.വി.എസ്സി., എം.ഫാം, ഇന്റഗ്രേറ്റഡ് എം.എസ്സി., തത്തുല്യ യോഗ്യത (ജവാഹർലാൽ നെഹ്രു സർവകലാശാല വ്യവസ്ഥപ്രകാരം) എന്നിവയിലൊന്നുവേണം. പ്ലസ്ടു, ബിരുദതലങ്ങളിൽ 60-ഉം, മാസ്റ്റേഴ്സ് തലത്തിൽ 55-ഉം ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം.

ഈ അക്കാദമിക് വർഷം യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രവേശനത്തിന് രണ്ട് ചാനലുകൾ ഉണ്ട്. ഫെബ്രുവരി 25-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷവഴിയുള്ളതാണ് ഒന്ന്. 2021-ലെ ജോയന്റ് ഗ്രാജ്വേറ്റ് എൻട്രൻഡ് എക്സാമിനേഷൻ ഫോർ ബയോളജി ആൻഡ് ഇന്റർ ഡിസിപ്ലിനറി ലൈഫ് സയൻസസ് (ജെ.ഇ.ഇ.ബി.ഐ.എൽ.എസ്.) ആണ് രണ്ടാം ചാനൽ. ഇതിൽ ഏതെങ്കിലും ഒന്ന് അഭിമുഖീകരിക്കണം.

അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്നവർ ന്യൂഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയുടെ പിഎച്ച്.ഡി. പ്രോഗ്രാമിന് എൻ.ഐ.ഐ.യുടെ അക്കാദമിക് അഫിലിയേഷനോടെ എന്റോൾ ചെയ്യപ്പെടും. പ്രവേശനം ലഭിക്കുന്നവർക്ക് ദേശീയതല/സ്ഥാപനതല ഫെലോഷിപ്പ് ലഭിക്കും.

അപേക്ഷ ഓൺലൈനായി http://www.nii.res.in വഴി ജനുവരി 25-നകം നൽകണം. ജെ.ഇ.ഇ.ബി.ഐ.എൽ.എസ്. സ്ട്രീമുകാരും അപേക്ഷിക്കണം.

Content Highlights: National Institute of Immunology invites application for research

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented