Representational Image | ഫോട്ടോ: പി.പി ബിനോജ്
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.സി.എച്ച്.എം. ജെ.ഇ.ഇ. 2023) മേയ് 14-ന് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി നടത്തും. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്, ജയിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (എന്‍.സി.എച്ച്.എം. ആന്‍ഡ് സി.ടി.) അഫിലിയേഷനുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന മൂന്നുവര്‍ഷ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.), എന്‍.സി.എച്ച്.എം. ജെ.ഇ.ഇ. നടത്തുന്നത്. നാലാംവര്‍ഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും പ്രോഗ്രാമില്‍ അവസരമുണ്ടാകും.
പഠനവിഷയങ്ങള്‍
ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പര്‍വൈസറിതലങ്ങളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹൗസ് കീപ്പിങ് തുടങ്ങിയവയും പഠനവിഷയങ്ങളില്‍ ഉള്‍പ്പെടുന്നു. ഹോട്ടല്‍ അക്കൗണ്ടന്‍സി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി, ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിങ്, ഫിനാന്‍ഷ്യല്‍/സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ടൂറിസം മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളെപ്പറ്റിയും പഠിക്കുന്നു.
സീറ്റുകള്‍
കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (21+28 എണ്ണം), പൊതുമേഖലാസ്ഥാപനം (ഒന്ന്), സ്വകാര്യസ്ഥാപനങ്ങള്‍ (25) ഉള്‍പ്പെടെ 75 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്. മൊത്തം 11,965 സീറ്റുകള്‍. കേരളത്തില്‍ ഈ പരീക്ഷവഴി പ്രവേശനം നല്‍കുന്ന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം- 298 സീറ്റ്), സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴിക്കോട് (സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനം- 90 സീറ്റ്). കേരളത്തില്‍ രണ്ടു സ്വകാര്യസ്ഥാപനങ്ങളിലും (മൂന്നാര്‍ കാറ്ററിങ് കോളേജ്- 120 സീറ്റ്, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, വയനാട്- 120 സീറ്റ്) പ്രോഗ്രാം ഉണ്ട്.
Content Highlights: national council for hotel management joint entrance examination 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..