പ്രതീകാത്മക ചിത്രം | Photo: gettyimages.in
കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിനു കീഴിലെ ബയോടെക്നോളജി വകുപ്പിന്റെ സ്ഥാപനമായ പുണെ നാഷണൽ സെന്റർ ഫോർ സെൽ സയൻസ് (എൻ.സി.സി.എസ്.) 2021 ഓഗസ്റ്റ് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മോഡേൺ ബയോളജി മേഖലയിലെ ഗവേഷണങ്ങളാണ് സ്ഥാപനത്തിൽ നടക്കുന്നത്.
യോഗ്യത: സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ 55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ജി.പി.എ. -യോടെയുള്ള മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം.
അപേക്ഷകർക്ക് സി.എസ്.ഐ.ആർ./യു.ജി.സി./ ഡി.ബി.ടി./ഐ.സി.എം.ആർ./ ബി.ഐ.എൻ.സി. ഫെലോഷിപ്പ് വേണം. അല്ലെങ്കിൽ നെറ്റ് - ലക്ചററർഷിപ്പ്/ഗേറ്റ് ഉള്ള ഡി.എസ്.ടി. - ഇൻസ്പയർ ഫെലോ ആയിരിക്കണം. ഉയർന്ന പ്രായപരിധി 28 വയസ്സ്.
ജൂലായ്ക്കകം എം.എസ്സി. ബിരുദം നേടുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.
ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്. യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷാമാതൃക ഉൾപ്പെടുന്ന വിശദമായ വിജ്ഞാപനം, https://www.nccs.res.in ൽ ലഭിക്കും (കരിയേഴ്സ് > പി.എച്ച്.ഡി. അഡ്മിഷൻസ് ലിങ്കുകൾ വഴി).
പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലാക്കി മേയ് 21-നകം phdadmission@ncss.res.in ലേക്ക് അയക്കണം.
Content Highlights: National centre for cell science invites application for cell science research
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..