പ്രതീകാത്മക ചിത്രം | Photo:gettyimages.in
മൊഹാലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഗവേഷണപ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ ഈ സ്വയംഭരണ സ്ഥാപനത്തില്‍ നാനോ സയന്‍സ്, നാനോ ടെക്‌നോളജി എന്നിവയിലെ വിവിധ മേഖലകളിലെ ഗവേഷണങ്ങളാണ് നടന്നുവരുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവരെ മൊഹാലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ഐസര്‍) ലെ പിഎച്ച്.ഡി.ക്കാണ് എന്റോള്‍ ചെയ്യപ്പെടുന്നത്. വിവരങ്ങള്‍ക്ക്: https://inst.ac.in/careers
അപേക്ഷകര്‍ക്ക് ബേസിക്/അപ്ലൈഡ് സയന്‍സസ്, എന്‍ജിനിയറിങ് അനുബന്ധമേഖലയില്‍ എം.എസ്‌സി., എം.ടെക്., എം.ഫാം. എന്നിവയിലൊന്നുവേണം. അന്തിമ സെമസ്റ്റര്‍/വര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ്, സി.എസ്.ഐ.ആര്‍./യു.ജി.സി. നെറ്റ്, ജസ്റ്റ്, ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്. (ടി.ഐ.എഫ്.ആര്‍./എന്‍.സി.ബി.എസ്.), ഐ.സി.എം.ആര്‍./ഡി.ബി.ടി. ജെ.ആര്‍.എഫ്., ഡി.എസ്.ടി. ഇന്‍സ്പയര്‍, ജിപാറ്റ് എന്നിവയിലൊന്നില്‍ യോഗ്യത നേടിയിരിക്കണം.
വിശദമായ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ https://inst.ac.in/careersല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 12-നകം സ്ഥാപനത്തില്‍ ലഭിക്കണം.
Content Highlights: Nanoscience and technology institute invites application for research
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..