പ്രതീകാത്മക ചിത്രം | Photo: gettyimages.in
കുസാറ്റ് (കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ പുതുതായി ആരംഭിക്കുന്ന എം.ടെക്. ഡിഫന്‍സ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
വിവിധ പ്രതിരോധ സാങ്കേതിക മേഖലകളില്‍ ആവശ്യമായ തിയറി, പ്രാക്റ്റിക്കല്‍ അറിവും നൈപുണ്യവും അഭിരുചിയുമുള്ള ബിരുദാനന്തര ബിരുദധാരികളെ സൃഷ്ടിക്കാനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഡി.ആര്‍.ഡി.ഒ.യും എ.ഐ.സി.ടി.ഇ.യും സംയുകത്മായി നടത്തുന്ന കോഴ്‌സ് ലക്ഷ്യമിടുന്നത്.
അടിസ്ഥാന എന്‍ജിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമുള്ളവര്‍ക്കും എന്‍ജിനിയറിങ് ബിരുദത്തോടൊപ്പം സാധുവായ ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ ഉള്ളവരുടെ അഭാവത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് വിജയിക്കുന്നവരെ പരിഗണിക്കും.
admissions.cusat.ac.in/mtech വഴി സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 04842862321
Content Highlights: MTec Defence Technology in cusat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..