മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്‌സി. ഇക്കണോമിക്സ്, പിഎച്ച്.ഡി ഡെവലപ്‌മെന്റ് സ്റ്റഡീസ്


By ഡോ. എസ്. രാജൂകൃഷ്ണൻ

1 min read
Read later
Print
Share

Representational Image | Photo: Freepik

മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസർച്ചിൽ (ഐ.ജി.ഐ.ഡി.ആർ.) എം.എസ്‌സി.- ഇക്കണോമിക്സ്, പിഎച്ച്.ഡി.-ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

യോഗ്യത: എം.എസ്‌സി. ഇക്കണോമിക്സ്: ബി.എ./ബി.എസ്‌സി. ഇക്കണോമിക്സ്, ബി.കോം, ബി.സ്റ്റാറ്റ്, ബി.എസ്‌സി. (ഫിസിക്സ്/മാത്തമാറ്റിക്സ്), ബി.ടെക്‌., ബി.ഇ. ബിരുദം.

പിഎച്ച്.ഡി. ഡെവലപ്‌മെന്റ് സ്റ്റഡീസ്: എം.എ./എം.എസ്‌സി. ഇക്കണോമിക്സ്, എം.സ്റ്റാറ്റ്, എം.എസ്‌സി. (ഫിസിക്സ്/ മാത്തമാറ്റിക്സ്/എൻവയൺമെന്റൽ സയൻസ്/ഓപ്പറേഷൻസ് റിസർച്ച്), എം.ബി.എ., എം.ടെക്., എം.ഇ., ബി.ഇ., ബി.ടെക്‌. ഇക്കണോമിക്സിൽ യോഗ്യതയുള്ള അപേക്ഷകർക്ക് 55 ശതമാനവും മറ്റുള്ള അപേക്ഷകർക്ക് 60 ശതമാനവും മാർക്ക് യോഗ്യതാപരീക്ഷയിൽ വേണം. പ്ലസ്ടുതലത്തിലോ ഉയർന്നതലത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

മേയ് ആറിന് രാവിലെ 10 മുതൽ ഒന്നുവരെ നടത്തുന്ന പ്രവേശനപ്പരീക്ഷയ്ക്ക് എറണാകുളം/കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

മാതൃകാ ചോദ്യപ്പേപ്പർ, പ്രോസ്പെക്ടസ് എന്നിവ www.igidr.ac.in/ അഡ്മിഷൻ ലിങ്കിലുണ്ട്. അപേക്ഷ ഇതേ ലിങ്ക് വഴി ഏപ്രിൽ 21 വരെ നൽകാം.

Content Highlights: Msc Economics in Indira Gandhi Institute of Development Research

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Student

1 min

മഹാത്മാഗാന്ധി സർവകലാശാലയിൽ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാം: അപേക്ഷിക്കാം

May 27, 2023


1

2 min

വിദേശത്തും സ്വദേശത്തും കൈനിറയെ അവസരങ്ങള്‍; പ്ലസ്ടുവിന് ശേഷം പഠിക്കാം ഫയര്‍ & സേഫ്റ്റി 

May 21, 2023


job oriented courses

1 min

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു 

Oct 23, 2022

Most Commented