കുസാറ്റ് | Mathrubhumi archives
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല എം.എച്ച്.ആർ.ഡി-ഡി.ആർ.ഡി.ഒ. ഫെലോഷിപ്പ് പദ്ധതിപ്രകാരം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) സ്ഥാപനമായ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറിയും (എൻ.പി.ഒ.എൽ.) കുസാറ്റും ചേർന്ന് കണ്ടെത്തിയ എട്ട് ഗവേഷണ മേഖലകളിലാണ് പിഎച്ച്.ഡി. അവസരം.
വകുപ്പുകളും പ്രവേശന യോഗ്യതയും: ഓഷ്യനോഗ്രഫി (മൂന്ന് ഗവേഷണ മേഖലകൾ): ഓഷ്യനോഗ്രഫി എം.എസ്സി./ഓഷ്യൻ ടെക്നോളജി എം.ടെക്.
ഇലക്ട്രോണിക്സ് (1): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എം.ഇ./എം.ടെക്. നിശ്ചിത സ്പെഷ്യലൈസേഷനോടെ.
ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് (1): ഫിസിക്സ്/ഫോട്ടോണിക്സ് എം.എസ്സി. അല്ലെങ്കിൽ ഒപ്ടോ ഇലക്ട്രോണിക്സ്/ഫോട്ടോണിക്സ്/ലേസർ ടെക്നോളജി/അപ്ലൈഡ് ഓപ്ടിക്സ്/ഓപ്ടിക്കൽ കമ്യൂണിക്കേഷൻ എം.ടെക്.
അറ്റ്മോസ്‌ഫറിക് സയൻസസ് (1): മെറ്റിയോറോളജി/ഓഷ്യനോഗ്രഫി/അറ്റ്മോസ്‌ഫറിക് സയൻസസ്/ഓഷ്യൻ സയൻസസ്/റിമോട്ട് സെൻസിങ്/ഫിസിക്കൽ ഓഷ്യനോഗ്രഫി ആൻഡ് ഓഷ്യൻ മോഡലിങ് മാസ്റ്റേഴ്സ് ബിരുദം.
പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി (2): പോളിമർ സയൻസ്/കെമിസ്ട്രി/മെറ്റീരിയൽ സയൻസ്/ പോളിമർ ടെക്നോളനി/കെമിക്കൽ എൻജിനിയറിങ് പോസ്റ്റ് ഗ്രാജ്വേഷൻ.
യോഗ്യതാപരീക്ഷയിൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരിക്കണം. വിശദവിവരങ്ങൾ www.cusat.ac.in -ലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഇ-മെയിലിൽ ഫെബ്രുവരി 15 വൈകീട്ട് 5-നകം ലഭിക്കണം.
Content Highlights: MHRD DRDO fellowship in CUSAT apply till February 15
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..