Representational Image | Photo: freepik.com
മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാംവർഷ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണമുതൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.സർവകലാശാലയാണ് അലോട്മെന്റ് നടത്തുക. കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അതത് കമ്യൂണിറ്റികളിൽപ്പെട്ട എയ്ഡഡ് കോളേജുകളിലേക്കുമാത്രമേ അപേക്ഷിക്കാൻ കഴിയൂ.
മാനേജ്‌മെന്റ് ക്വാട്ടാപ്രവേശനത്തിന് അപേക്ഷകർ കോളേജുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്യാപ് അപേക്ഷാ നമ്പർ നൽകണം. ക്യാപ് വഴി അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ കഴിയില്ല. സ്പോർട്സ് ക്വാട്ടയിലും ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം.അപേക്ഷകർ പ്രോസ്പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം.
എൻ.സി.സി., എൻ.എസ്.എസ്., സ്കൗട്ട്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ പ്ലസ്‌ടു തലത്തിലെ സാക്ഷ്യപത്രവും വിമുക്തഭടൻ, ജവാൻ എന്നിവരുടെ ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനികക്ഷേമ ഓഫീസറിൽനിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. ഇതിനായി ആർമി, നേവി, എയർഫോഴ്‌സ് എന്നീ വിഭാഗങ്ങളെമാത്രമേ പരിഗണിക്കൂ. അവസാന തീയതി: ജൂൺ 12-ന് വൈകീട്ട് അഞ്ചുവരെ.
വിവരങ്ങൾക്ക്: www.mgu.ac.in | 0481-2733511, 0481-2733521, 0481-2733518, ugcap@mgu.ac.in.
Content Highlights: MG University admissions 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..