-
സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) കോഴ്സിലേക്കുള്ള പ്രവേശനത്തിന് യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പ്രോസ്പെക്ടസ് ഭേദഗതി www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് 20 മുതൽ അക്കാദമിക് ഡേറ്റ അപ്ലോഡ് ചെയ്യാം. മാർക്ക്ലിസ്റ്റ് ലഭിച്ചിട്ടുള്ളവരും 2020-നുമുമ്പ് ഡിഗ്രി പാസായവരും 24-നകം ഡേറ്റ അപ്ലോഡ് ചെയ്യണം. മറ്റുള്ളവർ 31-നകം അപ്ലോഡ് ചെയ്യണം.
കൺസോളിഡേറ്റഡ് മാർക്ക്ലിസ്റ്റ്, പ്ലസ് ടു മാർക്ക് ലിസ്റ്റ്, പ്ലസ് ടുവിന് മാത്തമാറ്റിക്സ് പഠിക്കാത്തവർ മാത്തമാറ്റിക്കൽ സയൻസിലെ പ്രോസ്പെക്ടസ് പ്രകാരം പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ഡിഗ്രിക്ക് പഠിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മാർക്ക് ലിസ്റ്റ് എന്നിവ ആവശ്യപ്പെടുന്നപ്രകാരം അപ്ലോഡ് ചെയ്യണം.
വെബ്പേജിൽ മാർക്കുകൾ രേഖപ്പെടുത്തണം. മാർക്ക് ലിസ്റ്റിൽ CGPA/CCPA/GP മാത്രമുള്ളവർ CGPA/CCPA/GP രേഖപ്പെടുത്തുകയും മാർക്ക് ലിസ്റ്റിനൊപ്പം മാർക്ക് ലിസ്റ്റിന്റെ പിറകിൽ നൽകിയിട്ടുള്ള ഗ്രേഡ് ടു പെർസന്റേജ് കൺവേർഷൻ കാണിക്കുന്ന പേജും (അതില്ലാത്തവർ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള പാസായ വർഷത്തെ റെഗുലേഷൻസ് പ്രകാരമുള്ള ഗ്രേഡ് ടു പെർസന്റേജ് കൺവേർഷൻ പേജുകൾ) അപ്ലോഡ് ചെയ്യണം.
ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്തവർ ഓൺലൈൻവഴി ലഭിക്കുന്ന മാർക്ക്ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തി അപ്ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: 0471-2560363, 64.
Content Highlights: MCA Admissions 2020: Candidates can upload adademic details fro 20th August
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..