പ്രതീകാത്മക ചിത്രം | Photo: gettyimages.in
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (ഡി.ടി.യു.) സ്കൂൾ ഓഫ് മാനേജ്മെന്റ്ആൻഡ് ഓൺട്രപ്രണർഷിപ്പ് നടത്തുന്ന എം.ബി.എ. ഫാമിലി ബിസിനസ് ആൻഡ് ഓൺട്രപ്രണർഷിപ്പ് എം.ബി.എ. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാർഥി 50 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 40 ശതമാനം)/തത്തുല്യ സി.ജി.പി.എ.യോടെ ഏതെങ്കിലും ബിരുദപ്രോഗ്രാം ജയിച്ചിരിക്കണം.
അപേക്ഷകരുടെ കുടുംബം ബിസിനസ് മേഖലയിൽ (ഫാമിലി ബിസിനസ്) പ്രവർത്തിക്കുന്നവരായിരിക്കണം. ജി. എസ്.ടി. നമ്പർ വേണം. ബന്ധപ്പെട്ട രേഖകൾ പ്രവേശനവേളയിൽ ഹാജരാക്കണം.
മൊത്തം സീറ്റ് 40. ബിരുദമാർക്ക് (40% വെയ്റ്റേജ്), കേസ് സ്റ്റഡി (20%), പേഴ്സണൽ ഇന്റർവ്യൂ (30%), ജൻഡർ ഡൈവേഴ്സിറ്റി (5%), അക്കാദമിക് ഡൈവേഴ്സിറ്റി (5%) എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.
വിശദാംശങ്ങൾ, http://dtu.ac.in -ൽ ഉള്ള ബ്രോഷറിൽ ലഭിക്കും. അപേക്ഷ 2021 ജൂലായ് 11 രാത്രി 12 മണിവരെ http://dtu.ac.in വഴി നൽകാം.
യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ. ഓൺലൈൻ ആയി ഫീസടയ്ക്കാം.
Content Highlights: MBA in Family business and Entrepreneurship
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..