Representative image
കേരള കാര്‍ഷിക സര്‍വകലാശാല, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (അഗ്രി ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂര്‍ വെള്ളാനിക്കര, കോളേജ് ഓഫ് കോഓപ്പറേഷന്‍ ആന്‍ഡ് മാനേജ്മെന്റില്‍ ആണ് പ്രോഗ്രാം നടത്തുക.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ കീഴിലെ സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലകള്‍/കല്പിത സര്‍വകലാശാലകള്‍ എന്നിവയില്‍നിന്നുമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍ [ഒ.ജി.പി.എ. ഏഴ് (പട്ടികവിഭാഗക്കാര്‍ക്ക് 6.5) വേണം], റെഗുലര്‍ സ്ട്രീമില്‍ ഐ.സി.എ.ആര്./എ.ഐ.സി.ടി.ഇ./യു.ജി.സി. അംഗീകാരമുള്ള, ഇന്ത്യന്‍/വിദേശ സര്‍വകലാശാലകളില്‍നിന്നുമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ള ബിരുദധാരികള്‍ [എസ്.എസ്.എല്‍.സി. മുതല്‍ എല്ലാ പരീക്ഷകളിലും 60 ശതമാനം മാര്‍ക്ക് (പട്ടികവിഭാഗക്കാര്‍ക്ക് 55 ശതമാനം) വേണം] എന്നിവര്‍ക്ക് അപേക്ഷിക്കാം.
നവംബര്‍ 2021നും മേയ് 2022നുമിടയ്ക്ക് നടത്തിയ കെമാറ്റ്/സിമാറ്റ്/കാറ്റ് പരീക്ഷായോഗ്യത വേണം. അപേക്ഷ www.admissions.kau.in വഴി ജൂണ്‍ 27 വരെ നല്‍കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
മാനേജ്മെന്റ് അഭിരുചിപരീക്ഷാ സ്കോര്‍ (80 ശതമാനം വെയ്റ്റേജ്), ഗ്രൂപ്പ് ഡിസ്കഷന് (10 ശതമാനം), മുഖാമുഖം (10 ശതമാനം) എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..