മാധ്യമപഠനം മാതൃഭൂമിയില്‍; ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം


പി.ജി. ഡിപ്ലോമ - പ്രിന്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ

-

പുതിയകാലത്തെ മാധ്യമപഠനത്തിന് മാതൃഭൂമി മീഡിയ സ്‌കൂള്‍ അവസരമൊരുക്കുന്നു. പി.ജി. ഡിപ്ലോമ ഇന്‍ പ്രിന്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, പി.ജി. ഡിപ്ലോമ ഇന്‍ ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഒരു വര്‍ഷത്തെ മുഴുവന്‍സമയ കോഴ്‌സുകളാണിവ. യോഗ്യത ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 31.

ഡിജിറ്റല്‍ ജേണലിസം

മാധ്യമരംഗത്തത് ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള വലിയ സാങ്കേതികമാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് കോഴ്‌സുകളുടെ രൂപകല്പന. മാതൃഭൂമി ദിനപത്രം, ടെലിവിഷന്‍, ക്ലബ്ബ് എഫ്.എം, മാതൃഭൂമി ഡോട്ട് കോം എന്നിവയുടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവസരമുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും പരിചയസമ്പന്നരായ അധ്യാപകരുടെയും സാങ്കേതികവിദഗ്ധരുടെയും മേല്‍നോട്ടത്തിലാണ് ക്ലാസുകള്‍. ഡിജിറ്റല്‍ ജേണലിസത്തിലെ പ്രത്യേക പരിശീലനം മാതൃഭൂമി മീഡിയ സ്‌കൂളിന്റെ മാത്രം സവിശേഷതയാണ്.

പ്രാക്ടിക്കല്‍ ക്ലാസുകള്‍

• പ്രീ പ്രസ് ഫ്‌ളോ ട്രെയിനിങ്-സൈബര്‍ ന്യൂസ് (അറ്റെക്‌സ്) • അഡോബ് ഇന്‍ഡിസൈന്‍ • മലയാളം, ഇംഗ്ലീഷ് ഫീച്ചര്‍ റൈറ്റിങ് ട്രെയിനിങ് • ഫോട്ടോ ജേണലിസം

• ടെലിവിഷന്‍ ന്യൂസ് ഫീച്ചര്‍/ സ്റ്റോറി നിര്‍മാണം • ആങ്കറിങ് • വീഡിയോ ക്യാമറ ഓപ്പറേഷന്‍ • ഡാലറ്റ് (ന്യൂസ് റൂം സോഫ്റ്റ്വേര്‍) ട്രെയിനിങ് • ഡോക്യുമെന്ററി നിര്‍മാണം • ഇന്റേണ്‍ഷിപ്പ് • ഷോര്‍ട്ട് ഫിലിം മേക്കിങ്

അപേക്ഷ

www.mathrubhumimediaschool.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ''The Mathrubhumi Printing and Publishing Co. Ltd'' എന്ന വിലാസത്തില്‍ കോഴിക്കാട് മാറാവുന്ന 500 രൂപയുടെ ഡി-ഡിയോട് കൂടി അയക്കണം.

വിലാസം: ഡീന്‍, മാതൃഭൂമി മീഡിയ സ്‌കൂള്‍, XII/13 F, മാതൃഭൂമി, മഞ്ഞുമ്മല്‍, ഉദ്യോഗമണ്ഡല്‍ (പി.ഒ), ഏലൂര്‍, എറണാകുളം 683 501. വിവരങ്ങള്‍ക്ക് : 9544038000

Content Highlights: Mathrubhumi Media School Admissions 2020: apply by 31 August

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented