Representative image
ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് & ആർക്കിടെക്ചർ (എസ്.പി.എ.) മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: മാസ്റ്റർ ഓഫ് ആർക്കിടെക്ചർ-ആർക്കിടെക്ചറൽ കൺസർവേഷൻ, അർബൻ ഡിസൈൻ, ലാൻഡ് സ്കേപ് ആർക്കിടെക്ചർ. *മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെൻറ്. *മാസ്റ്റർ ഓഫ് ഡിസൈൻ-ഇൻഡസ്ട്രിയൽ ഡിസൈൻ. *മാസ്റ്റർ ഓഫ് പ്ലാനിങ്-എൻവയൺമെൻറൽ പ്ലാനിങ്, ഹൗസിങ്, റീജണൽ പ്ലാനിങ്, ട്രാൻസ്പോർട് പ്ലാനിങ്, അർബൻ പ്ലാനിങ്.
ആർക്കിടെക്ചർ, പ്ലാനിങ്, എൻജിനിയറിങ് (ഏതെങ്കിലും ബ്രാഞ്ചിൽ), ഡിസൈൻ, ഫൈൻ ആർട്സ്, സിവിൽ എൻജിനിയറിങ്, ബിൽഡിങ് എൻജിനിയറിങ്, ആർക്കിടെക്ചറൽ എൻജിനിയറിങ്, ബിൽഡിങ് സയൻസ്, ലാൻഡ് സ്കേപ് അർക്കിടെക്ചർ, എൻവയൺമെൻറൽ എൻജിനിയറിങ്ങ്, മുനിസിപ്പൽ എൻജിനിയറിങ് എന്നിവയിലൊന്നിലെ ബിരുദധാരികൾ, ജ്യോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി, എൻവയൺമെൻറൽ സയൻസ്, എൻവയൺമെൻറൽ മാനേജ്മൻറ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷണൽ റിസർച്ച് മാസ്റ്റേഴ്സ് ബിരുദക്കാർ, മാസ്റ്റർ ഓഫ് പ്ലാനിങ്/തത്തുല്യ പി.ജി. ഡിപ്ലോമക്കാർ, കൺസ്ട്രക്ഷൻ ടെക്നോളജിയിൽ അഞ്ചുവർഷ ഡിപ്ലോമ ഉള്ളവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. വിശദമായ വിദ്യാഭ്യാസയോഗ്യത www.spa.ac.in ൽ ‘അഡ്മിഷൻസ് 2023-24’ ലിങ്കിലെ വിജ്ഞാപനത്തിലുണ്ട്.
യോഗ്യതാ കോഴ്‌സിൽ 55 ശതമാനം മാർക്ക് (പട്ടിക/ഒ.ബി.സി. ക്കാർക്ക് 50%) വേണം.
അപേക്ഷ ഈ ലിങ്കിലൂടെ ഫെബ്രവരി 28 വരെ നൽകാം. അപേക്ഷാഫീസ് 2500 രൂപ. ഒരാൾക്ക് ഒരു പ്രോഗ്രാമിലേക്കേ അപേക്ഷിക്കാൻ കഴിയൂ. യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
റാങ്ക് പട്ടിക മാർച്ച് 18-ന് പ്രസിദ്ധപ്പെടുത്തും. അഭിമുഖം മാർച്ച് 27-31 വരെ. ആദ്യ സെലക്ഷൻ ലിസ്റ്റ് ഏപ്രിൽ 14-ന്. ഫുൾ ടൈം/പാർട് ടൈം പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. പ്രവേശനം വർഷത്തിൽ രണ്ടുതവണ. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
Content Highlights: Masters in Delhi School of Planning and Architecture
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..