NISER
രോഗനിർണയം, രോഗചികിത്സ എന്നീ മേഖലകളിൽ ഫിസിക്സിന് ഊന്നൽ നൽകുന്ന പഠനങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ആൻഡ് റേഡിയേഷൻ ഫിസിക്സ് എം.എസ്‌സി. പ്രോഗ്രാമിലെ പ്രവേശനത്തിന് ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ) സെൻറർ ഫോർ മെഡിക്കൽ ആൻഡ് റേഡിയേഷൻ ഫിസിക്സ് അപേക്ഷ ക്ഷണിച്ചു.
രണ്ടുവർഷത്തെ മാസ്റ്റേഴ്‌സ് കോഴ്സ് കാലയളവിൽ പ്രതിമാസം 16,000 രൂപ നിരക്കിൽ ഫെലോഷിപ്പ്, വീട്ടുവാടക ബത്ത, കണ്ടിൻജൻറ് ഗ്രാന്റ് എന്നിവ ലഭിക്കും. കോഴ്സ് കഴിഞ്ഞ്, ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എ.ഇ.ആർ.ബി.) വ്യവസ്ഥകൾ പ്രകാരം, പ്രമുഖ സ്ഥാപനങ്ങളിൽ ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഉണ്ടാകും.
പ്രോഗ്രാമിന്റെ വിശദാംശങ്ങൾ oldsite.niser.ac.in/CMRP/ എന്ന ലിങ്കിൽ കിട്ടും.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ് മുഖ്യവിഷയമായുള്ള ബി.എസ്‌സി./തത്തുല്യ ബിരുദം വേണം. കൂടാതെ, 2022-ലെ, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)/ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) യോഗ്യതയും വേണം.
അപേക്ഷ www.niser.ac.in വഴി മേയ് 15 വരെ നൽകാം (അനൗൺസ്‌മെന്റ്‌സ് > പ്രോഗ്രാം ലിങ്ക്). യോഗ്യതാ കോഴ്സിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ജാം 2022/ജസ്റ്റ് 2022 സ്കോർ പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ടെസ്റ്റ്/ഇൻറർവ്യൂ ഉണ്ടാകും. മുംബൈ ഹോമിഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടും നൈസറും ചേർന്ന് ബിരുദം നൽകും.
Content Highlights: Master’s Program in Medical and Radiological Physics at NISER, Bhubaneswar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..