Representative image: Mathrubhumi.com
മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡേറ്റാ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ. ടി.), ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) എന്നിവ സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമാണ്. രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി
പ്രവൃത്തിദിവസങ്ങളില്‍ രാത്രി ഏഴുമുതല്‍ എട്ടുവരെയും 8.15 മുതല്‍ 9.15 വരെയുമായിരിക്കും സെഷനുകള്‍. ശനിയാഴ്ചകളില്‍ 45 മണിക്കൂര്‍വരെ സെഷന്‍ ഉണ്ടാകും. കൂടാതെ, ഓരോ സ്ഥാപനത്തിലും 15 മണിക്കൂര്‍ വീതമുള്ള ഓണ്‍കാമ്പസ് സെഷനുകളും കോഴ്‌സിന്റെ ഭാഗമായി ഉണ്ടായിരിക്കും.
ബി.ടെക്./ബി.ഇ./ബി.എസ്./ബി.ഫാം./ബി.ആര്‍ക്ക്./ബി.ഡിസ്./നാലുവര്‍ഷ ബി.എസ്./എം. എസ്‌സി./എം..സി.എ./എം.ബി.എ. ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാം മാര്‍ക്ക്/ഗ്രേഡ് സംബന്ധിച്ച വ്യവസ്ഥ ഉണ്ട്. യോഗ്യതാ പ്രോഗ്രാമില്‍, മാത്തമാറ്റിക്‌സിലെ രണ്ടും കംപ്യൂട്ടര്‍ പ്രോഗ്രാമിലെ ഒന്നും കോഴ്‌സ് എങ്കിലും ചെയ്തിരിക്കണം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ലഭിച്ച കാറ്റ്/ഗേറ്റ്/ജിമാറ്റ്/ജി.ആര്‍.ഇ./ജാം സ്‌കോര്‍ ഉണ്ടായിരിക്കണം. ഈ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ജനവരി 25നകം യോഗ്യത തെളിയിച്ചിരിക്കണം.
ജനുവരി ഏഴുവരെ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക് msjp.iiti.ac.in കാണാം
Content Highlights: Master of Science in Data Science and Management Program
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..