എൻ.ഐ.ടി.യിൽ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ; ഇപ്പോള്‍ അപേക്ഷിക്കാം


1 min read
Read later
Print
Share

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം

NIT Tiruchirappalli

തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പ്, 2022-’23-ൽ നടത്തുന്ന, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എം.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷകർ 60 ശതമാനം മാർക്ക്/സി.ജി.പി.എ. 6.5 (പട്ടിക/ ഭിന്നശേഷിക്കാർക്ക് 55%/6.0) നേടിയുള്ള ഇംഗ്ലീഷ് ലിറ്ററേച്ചർ/ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് (ഇ.എൽ.ടി.)/ലിംഗ്വിസ്റ്റിക്സ് എന്നിവയിലൊന്നിലെ ബി.എ. ബിരുദധാരികളാകണം. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷ ഉണ്ടാകും. 2022 ജൂൺ ആദ്യവാരം ഇത് നടത്തും. ഗേറ്റ് മാതൃകയിലുള്ള പരീക്ഷയിൽനിന്ന്‌ ഗേറ്റ് യോഗ്യത നേടിയവരെ ഒഴിവാക്കിയിട്ടുണ്ട്. അവരും ഇപ്പോൾ അപേക്ഷിക്കണം.ജൂൺ രണ്ടാംവാരം നടത്തുന്ന അഭിമുഖമായിരിക്കും രണ്ടാംഘട്ടം

അപേക്ഷ മേയ് 17-ന് വൈകീട്ട് അഞ്ചുവരെ admission.nitt.edu/ma2022/ വഴി നൽകാം. ഇൻഫർമേഷൻ ബ്രോഷർ ഇവിടെ ലഭിക്കും.

അപേക്ഷാ പ്രിൻറൗട്ട്, അനുബന്ധ രേഖകൾ എന്നിവ മേയ് 23-ന് വൈകീട്ട് അഞ്ചിനകം ‘ചെയർപേഴ്സൺ (പി.ജി. അഡ്മിഷൻ), ഓഫീസ് ഓഫ് ദി ഡീൻ (അക്കാദമിക്), നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി,

തിരുച്ചിറപ്പള്ളി, തമിഴ്നാട് - 620015’ എന്ന വിലാസത്തിൽ രജിസ്റ്റേഡ്/ സ്പീഡ് പോസ്റ്റിൽ അയക്കണം.

Content Highlights: MA English (Language and Literature) at NIT Tiruchirappalli

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mg university

1 min

എം.ജി.യിൽ ഓൺലൈനായി എം.കോം പഠിക്കാം, റെഗുലർ കോഴ്സിന് തുല്യം; 30 വരെ അപേക്ഷിക്കാം

Sep 23, 2023


fire

1 min

കെൽട്രോണിൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി; ഇപ്പോള്‍ അപേക്ഷിക്കാം

Jun 23, 2023


nurse

2 min

മിതമായ ഫീസില്‍ നഴ്‌സിങ് പഠിക്കാം : വാര്‍ഷിക ട്യൂഷന്‍ ഫീസ് 250 രൂപ/350 രൂപ

Nov 11, 2021


Most Commented