എം.ജി സർവകലാശാല | Photo-Mathrubhumi
തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സ്
ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാം (ഡി.എ.എസ്.പി.) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളില്‍ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0481-2731066.
പരീക്ഷാ തീയതി
ഒന്നാംവര്‍ഷ എം.എസ്.സി.-മെഡിക്കല്‍ അനാട്ടമി (2020 അഡ്മിഷന്-റെഗുലര്‍/ 2019 അഡ്മിഷന്-സപ്ലിമെന്ററി) പരീക്ഷ 17 മുതല്‍ നടക്കും. മൂന്നാംസെമസ്റ്റര്‍ എം.എസ്സി. മെഡിക്കല്‍ ഡോക്യുമെന്റേഷന് (2019 അഡ്മിഷന്-റെഗുലര്‍/ സപ്ലിമെന്ററി) പരീക്ഷകള്‍ 2022 ജനുവരി അഞ്ചുമുതല്‍ നടക്കും. എം.എച്ച്.ആര്.എം. ഡിഗ്രി (പുതിയ സ്കീം-2020 അഡ്മിഷന്-റെഗുലര്‍ / 2016 മുതല്‍ 2019 അഡ്മിഷന്-സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ ഒമ്പത് മുതല്‍ നടക്കും.
പരീക്ഷാഫലം
2021 മാര്‍ച്ചില്‍ നടന്ന മൂന്നാംസെമസ്റ്റര്‍ എല്‍.എല്‍.എം. ബിരുദ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ക്രിസ്മസ് അവധി
അഫിലിയേറ്റഡ് കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും 24 മുതല്‍ ജനുവരി രണ്ടുവരെ ക്രിസ്മസ് അവധി ആയിരിക്കും.
Content Highlights: M.G University Latest Notifications
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..