പി.എച്ച്.ഡി പ്രവേശനം, പരീക്ഷാഫലം; കാലിക്കറ്റ് സർവകലാശാല വാർത്തകൾ


ഫോട്ടോ:മാതൃഭൂമി

ഏറ്റവും പുതിയ കാലിക്കറ്റ് സർവകലാശാ വാര്‍ത്തകളറിയാം

ബി.ടെക്. ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

എൻജിനീയറിങ് കോളേജിൽ 2022-23 അധ്യയനവർഷത്തെ ബി.ടെക്. രണ്ടാം വർഷ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 28, 29 തീയതികളിൽ നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സർട്ടിഫിക്കറ്റുകൾ സഹിതം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 9567172591, 9188400223.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റർ ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്സ്) ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ രണ്ടുവരെയും 170 രൂപ പിഴയോടെ നാലുവരെയും ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ യു.ജി. ഏപ്രിൽ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബർ ഒന്നുവരെ അപേക്ഷിക്കാം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി ഏപ്രിൽ 2022 റഗുലർ, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.വോക്. റീട്ടെയിൽ മാനേജ്മെന്റ് നവംബർ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ആറാം സെമസ്റ്റർ ഏപ്രിൽ 2022 റഗുലർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഒമ്പതുവരെ അപേക്ഷിക്കാം.

പി.എച്ച്.ഡി. പ്രവേശനം

ഹിന്ദി, ബയോ ടെക്നോളജി, കംപ്യൂട്ടർ സയൻസ് പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് പഠനവിഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തവർ നവംബർ ഒന്നിന് രാവിലെ 10 മണിക്കും സ്റ്റാറ്റിസ്റ്റിക്സ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് പഠനവിഭാഗത്തിൽ റിപ്പോർട്ട് ചെയ്തവർ ഉച്ചയ്ക്ക് രണ്ടുമണിക്കും അതത് പഠനവകുപ്പുകളിൽ അഭിമുഖത്തിന് ഹാജരാകണം.

Content Highlights: latest calicut university notifications


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented