ഫോട്ടോ:മാതൃഭൂമി
ഏറ്റവും പുതിയ കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍..
എം.ബി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സർവകലശാലാ പഠനവിഭാഗങ്ങൾ, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ. പഠനവകുപ്പുകൾ, കോളേജുകൾ, സെന്ററുകൾ എന്നിവയിൽനിന്നുള്ള നിർദേശാനുസരണം അഞ്ചിനും 12-നും ഇടയിൽ പ്രവേശനം നേടണം.
സൗജന്യ തയ്യൽ പരിശീലനം
ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പ് നടത്തുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ദിവസത്തെ പരിശീലനം ഓഗസ്റ്റ് മൂന്നാം വാരം തുടങ്ങും. ആദ്യം അപേക്ഷിക്കുന്ന 30 പേർക്കായിരിക്കും പ്രവേശനം. ഫോൺ 9846149276, 8547684683.
മാർക്സിസം സർട്ടിഫിക്കറ്റ് കോഴ്സ്
ഇ.എം.എസ്. ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച് ‘മാർക്സിസം-സിദ്ധാന്തവും പ്രയോഗവും’ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വരെ പഠിച്ചവർക്ക് അപേക്ഷിക്കാം. ആഴ്ചയിൽ രണ്ടു ദിവസം രാവിലെ 10 മുതൽ നാലു വരെയാണ് ക്ലാസ്. emschair.uoc.ac.in. ഫോൺ 9447394721, 9020743118.
ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ
ടീച്ചർ എജ്യുക്കേഷൻ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്നിങ് കോളേജുകളിലെയും 2012 സ്കീം, 2012, 2013, 2014 പ്രവേശനം 1, 2 സെമസ്റ്റർ ബി.എഡ്. വിദ്യാർഥികളിൽ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവർക്കായി നടത്തുന്ന ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് 31 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും രേഖകളും സെപ്റ്റംബർ ആറിന് മുൻപായി പരീക്ഷാ കൺട്രോളർക്ക് ലഭിക്കണം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
നിയമപഠന വിഭാഗത്തിലെ എൽ.എൽ.എം. ഒന്നാം സെമസ്റ്റർ നവംബർ 2019, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020, മൂന്നാം സെമസ്റ്റർ നവംബർ 2020, നാലാം സെമസ്റ്റർ ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..