പ്രതീകാത്മക ചിത്രം | Photo:gettyimages.in
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കൊല്ലത്തെ പുനലൂരിലുള്ള അഗ്രോ ഇന്‍സ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് അഗ്രികള്‍ച്ചറല്‍ മെഷീനറീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃ കെ.ജി.സി.ഇ. കോഴ്‌സാണിത്. ട്രാക്ടര്‍ മെക്കാനിക്ക്/മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷീനറി എന്‍.സി.വി.ടി. കോഴ്‌സുകള്‍ക്ക് തുല്യമായി കേരള സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. രണ്ട് വര്‍ഷമാണ് കാലാവധി. ആകെ 25 സീറ്റാണുള്ളത്.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 30.06.2015-ല്‍ 15 വയസ്സ് പൂര്‍ത്തിയായവരും 25 വയസ്സ് കവിയാത്തവരും.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്/ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കും. ഈ റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം.
അപേക്ഷാഫീസ്: 100 രൂപ. എസ്.സി./എസ്.ടി. 50 രൂപ. ഫീസ് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളിലും ആസ്ഥാന ഓഫീസിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടും അല്ലെങ്കില്‍ മാനേജിങ് ഡയറക്ടര്‍, കെയ്‌കോ തിരുവനന്തപുരം എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായും ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.keralaagro.com എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി പ്രിന്‍സിപ്പാള്‍, അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇളമ്പല്‍ പി.ഒ., പുനലൂര്‍, കൊല്ലം 691 322 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.
Content Highlights: KGCA course in agro industrial institute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..