കേരള സർവകലാശാലയിൽ ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു


Kerala University

തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

മെറിറ്റ് സീറ്റുകളിലേക്കും സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം.

ബി.എ. മ്യൂസിക്, ബി.പി.എ. എന്നീ കോഴ്‌സുകൾക്കും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ മാറ്റരുത്.

സ്‌പോർട്‌സ് ക്വാട്ട

സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയിലെ സ്‌പോർട്‌സ് കോളത്തിന് നേരെ 'യെസ്' എന്ന് രേഖപ്പെടുത്തണം. സ്‌പോർട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനു ശേഷം സ്പോർട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

ഓൺലൈൻ രജിസ്‌ട്രേഷനിൽ നൽകിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.

ഹെൽപ്പ് ലൈൻ- 8281883052, 8281883053, 8281883052(വാട്‌സാപ്പ്). ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റിൽ.

Content Highlights: Kerala University Admission 2022-23

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022

Most Commented