പ്രതീകാത്മക ചിത്രം | Photo:gettyimages.in
സര്‍ക്കാരിന്റെ തൊഴില്‍ നൈപുണിമികവ് വകുപ്പിന്റെ കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ.എസ്.ഐ.ഡി.) ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാലുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കും. 50 ശതമാനം സീറ്റ് കേരളത്തില്‍നിന്നുള്ളവര്‍ക്കാണ്.
രണ്ടുവര്‍ഷം പൊതുവായ അടിസ്ഥാനപഠനമാണ്. തുടര്‍ന്ന് പ്രൊഡക്ട്, കമ്യൂണിക്കേഷന്‍, ടെക്‌സ്‌റ്റൈല്‍, അപ്പാരല്‍ എന്നീ സവിശേഷ മേഖലകളിലൊന്നിലുള്ള ഡൊമൈന്‍ പഠനവും.
പ്ലസ്ടു/തുല്യ പരീക്ഷ 55 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീംകാര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 20 വയസ്സ് (1.8.2000-നോ ശേഷമോ ജനനം). പട്ടികജാതി/വര്‍ഗ/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 23 വയസ്സ് (1.8.1997-നോ ശേഷമോ ജനനം). അപേക്ഷകര്‍ക്ക് 2000-ലെ യു.സീഡ് സ്‌കോര്‍ ഉണ്ടായിരിക്കണം.
അപേക്ഷ www.ksid.ac.in-ല്‍ ഓണ്‍ലൈനായി നവംബര്‍ 16-നകം നല്‍കണം. പ്രോസ്പക്ടസ് വെബ്‌സൈറ്റില്‍. അപേക്ഷാഫീസ് 2000 രൂപ ഓണ്‍ലൈനായി അടയ്ക്കാം.
യു.സീഡ് 2020 സ്‌കോര്‍ അടിസ്ഥാനമാക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ നടത്തി അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
Content Highlights: Kerala state institute of design invites application for B.Des course
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..