സ്റ്റേറ്റ് സിവില്‍സര്‍വീസ് അക്കാദമിയില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു


1 min read
Read later
Print
Share

അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ നല്‍കാം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കോഴിക്കോട് ഉപകേന്ദ്രം | Photo: facebook.com|kscsacalicut

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്സും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡെവലപ്മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകളും ആരംഭിക്കുന്നു.

ക്ലാസുകൾ ഓൺലൈനിൽ

അക്കാദമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളേജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം. നവംബർ ഒന്നുമുതൽ ക്ലാസുകൾ തുടങ്ങും. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപതുമുതൽ വൈകീട്ട് നാലുവരെയാണ് ക്ലാസുകൾ.

കേന്ദ്രങ്ങൾ

തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ സിവിൽ സർവീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ. പൊന്നാനി, ആളൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ് കോഴ്സുകൾ.

ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സും ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണ് നടത്തുക. നവംബർ ഒന്നുമുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്സിന്റെ കാലാവധി.

അപേക്ഷ

അപേക്ഷാഫോറം www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷകൾ ഒക്ടോബർ 31 വരെ അതത് സെന്ററുകളിൽ നേരിട്ട് നൽകാം.

വിവരങ്ങൾക്ക്: തിരുവനന്തപുരം -0471 2313065, കല്യാശ്ശേരി - 8281098875, കാഞ്ഞങ്ങാട് -8281098876, കോഴിക്കോട് -0495 2386400, പാലക്കാട് -0491 2576100, പൊന്നാനി - 0494 2665489, ആളൂർ -8281098874, മൂവാറ്റുപുഴ - 8281098873, ചെങ്ങന്നൂർ -8281098871, കോന്നി -8281098872, കൊല്ലം -9446772334.

Content Highlights: Kerala State Civil Service Academy to Commence Online Classes on 1st November

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
students

2 min

പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ കോഴ്‌സുകൾ

Jul 14, 2023


military nursing

2 min

മിലിറ്ററി നഴ്‌സിങ്: പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം, വേണം NEET-UG സ്കോർ

Jun 27, 2023


education

1 min

കെടെറ്റ്: മേയ് ആറ് വരെ അപേക്ഷിക്കാം

Apr 21, 2021


Most Commented