ഹയര്‍സെക്കന്‍ഡറി അധ്യാപകരാകാം: സെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം | SET


2 min read
Read later
Print
Share

Representational Image | Photo: freepik.com

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഏപ്രില്‍ 25ന് വൈകിട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈയിലാണ് പരീക്ഷ. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ്& ടെക്‌നോളജി (LBS Centre for Science & Technology) ആണ് പരീക്ഷ നടത്തുന്നത്.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50%-ത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അന്ത്രപ്പോളജി, കൊമേഴ്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ബി.എഡ്. നിർബന്ധമില്ല.

LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 5% മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

  1. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം.
  2. അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം.
  3. മേല്‍ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷ ത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.
ജനറല്‍ ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയുമാണ് ഫീസ്. ഓണ്‍ലൈനായി അടയ്ക്കണം

പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, ഒ.ബി.സി. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2022 മാര്‍ച്ച് 31 നും 2023 ഏപ്രില്‍ 25 നും ഇടയില്‍ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഏപ്രില്‍ 30-ന് മുമ്പ് തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ ലഭിക്കത്തക്കവിധം അയക്കണം

ആര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്ല. വിവരങ്ങള്‍ക്ക്: https://lbsedp.lbscentre.in/setjul23

Content Highlights: SET Exam 2023, Kerala SET Notification 2023, state teachers eligibility test, Educational news

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CUET 2022

1 min

സി.യു.ഇ.ടി.-യു.ജി. അപേക്ഷാതീയതി മേയ് 31 വരെ നീട്ടി

May 28, 2022


Education

1 min

പൈലറ്റാവുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാം, ഉറാന്‍ അക്കാദമിയില്‍ പ്രവേശനം ആരംഭിച്ചു

Apr 4, 2022


nursing

2 min

പെണ്‍കുട്ടികള്‍ക്ക് ബി.എസ്‌സി. നഴ്‌സിങ് പഠിക്കാം

Mar 13, 2020

Most Commented