കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ.എസ്.ഐ. ഡി.), 2020ല്‍ നടത്തുന്ന ഡിസൈന്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐ.ടി. ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ടെക്സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ് സ്റ്റൈല്‍ പ്രൊഡക്ട് ഡിസൈന്‍ എന്നിവയിലാണ് 30 മാസം (5 സെമസ്റ്റര്‍) ദൈര്‍ഘ്യമുള്ള പ്രോഗ്രാം നടത്തുന്നത്. ഓരോ സവിശേഷമേഖലയിലും 10 സീറ്റ് ലഭ്യമാണ്.
ലക്ചര്‍ ക്ലാസുകള്‍, സ്റ്റുഡിയോ/ വര്‍ക്ഷോപ്/ ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍, സെമിനാര്‍, തീസിസ് വര്‍ക്ക്, തുടങ്ങിയവ ഉള്‍പ്പെടുന്ന കോഴ്സ് അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ രൂപംകൊടുത്ത പാഠ്യപദ്ധതി പ്രകാരമാണ് നടത്തുന്നത്. വിശദമായ കോഴ്സ് ഘടന www.ksid.ac.in എന്ന വെബ്സൈറ്റിലെ പ്രോസ്പെക്ടസില്‍ നിന്ന് ലഭിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത ബിരുദം. പ്രായം 40 വയസ്സ് കവിയരുത്. ബന്ധപ്പെട്ട മേഖലയിലെ പ്രൊഫഷണല്‍ പരിചയം അധികനേട്ടമായിരിക്കും.
അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 29 വരെ www.ksid.ac.in എന്ന വെബ്സൈറ്റ് വഴി നല്‍കാം. യോഗ്യതാകോഴ്സിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: 1000 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ്‌ചെയ്യേണ്ട രേഖകളുടെ പട്ടിക, പ്രോസ്പെക്ടസില്‍ ലഭിക്കും. ഇവയില്‍ കോഴ്സ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്/പൂര്‍ത്തിയാക്കിയ സെമസ്റ്റര്‍ മാര്‍ക്ക് ഷീറ്റുകള്‍, കോഴ്സ് കണ്‍സോളിഡേറ്റഡ് മാര്‍ക് ഷീറ്റ്, ജനനത്തീയതി തെളിയിക്കുന്ന എസ്.എസ്.എല്‍.സി./ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയവയും ഉള്‍പ്പെടും.
തിരഞ്ഞെടുപ്പ്: ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ആണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. 2020 ഏപ്രില്‍ 26-ന് നടത്തുന്ന പരീക്ഷയ്ക്ക്, കേരളത്തില്‍, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് മേയ് 22, 23 തീയതികളില്‍ സ്ഥാപനത്തില്‍വെച്ച്, സ്റ്റുഡിയോ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തും. മേയ് 27-ന് അന്തിമ സെലക്ഷന്‍പട്ടിക പ്രസിദ്ധപ്പെടുത്തും. ആദ്യ അലോട്ട്മെന്റ് മേയ് 29-നായിരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ പ്രവേശന നടപടിക്രമങ്ങള്‍ ജൂണ്‍ 10-നകം പൂര്‍ത്തിയാക്കണം. ഒഴിവുകളുടെ പട്ടിക, ജൂണ്‍ 12-ന് പ്രഖ്യാപിക്കും.
രണ്ടാം അലോട്ട്മെന്റ്, ജൂണ്‍ 13-ന്. ഈ റൗണ്ടില്‍ അലോട്ട്മെന്റ് കിട്ടുന്നവര്‍ പ്രവേശനനടപടി ക്രമങ്ങള്‍ ജൂണ്‍ 25-നകം പൂര്‍ത്തിയാക്കണം. പട്ടിക ജാതി / പട്ടിക വര്‍ഗ/ഒ.ബി.സി. വിഭാഗങ്ങള്‍ക്ക്, സീറ്റ് സംവരണം ഉണ്ട്. സെമസ്റ്റര്‍ ഫീസ്, 45,000 രൂപയാണ്. വിശദവിവരങ്ങള്‍ക്ക് www.ksid.ac.in എന്ന വെബ്സൈറ്റ് കാണുക.

Content Highlights: Kerala Design Institute Admission Started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..