ജെ.എൻ.യു. ബിരുദ പ്രവേശനനടപടികൾ തുടങ്ങി


1 min read
Read later
Print
Share

ജെഎൻയു സർവകലാശാല |ഫോട്ടോ:സാബു സ്‌കറിയ

ന്യൂഡൽഹി: ദേശീയ ബിരുദ പൊതുപരീക്ഷയിലൂടെയുള്ള (സി.യു.ഇ.ടി.-യു.ജി.) ബിരുദ പ്രവേശനനടപടികൾ ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ തുടങ്ങി. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

രജിസ്ട്രേഷന് ഉദ്യോഗാർഥികൾ വ്യക്തിവിവരങ്ങളും യോഗ്യതാവിശദാംശങ്ങളും അടങ്ങിയ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കണം. തുടർന്ന് സ്കാൻചെയ്ത ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ അപ്‌ലോഡ് ചെയ്യണം.

പൊതു, സാമ്പത്തികപിന്നാക്ക, ഒ.ബി.സി. വിഭാഗക്കാർക്ക് 250 രൂപയും പട്ടികജാതി-വർഗം, വികലാംഗർ എന്നിവർക്ക് 100 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിദേശപൗരന്മാർക്ക് 2392 രൂപ. ബിരുദപ്രോഗ്രാമുകളിലേക്ക് രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ച നഗരത്തിലെ അവസാനത്തെ കേന്ദ്രസർവകലാശാലകളിലൊന്നാണ് ജെ.എൻ.യു. ജാമിയ മിലിയ ഇസ്‌ലാമിയ ഓഗസ്റ്റിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. ഡൽഹി സർവകലാശാല പ്രവേശന പോർട്ടൽ സെപ്റ്റംംബർ 12-ന് പ്രവർത്തനക്ഷമമായി.

  • അപേക്ഷിക്കാൻ
  • jnuee.jnu.ac.in. ൽ ബി.എ. പ്രോഗ്രാമുകൾക്കായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • സി.യു.ഇ.ടി-യു.ജി. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും പാസ്‌വേഡായി ലോഗിൻചെയ്യുക.
  • വ്യക്തിഗതവിവരങ്ങൾ പൂരിപ്പിക്കുക
  • അക്കാദമിക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക
  • ഫോട്ടോയും ഒപ്പും സ്കാൻചെയ്ത് അപ്‌ലോഡ് ചെയ്യുക
  • ഓൺലൈനായി ഫീസടയ്ക്കുക

Content Highlights: JNU admissions 2022

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kalady Sanskrit University

1 min

സംസ്‌കൃത സര്‍വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം; അവസാന തീയതി സെപ്തംബർ 28

Sep 24, 2023


Block chain

1 min

സ്കോളർഷിപ്പോടെ ബ്ലോക്ചെയിൻ പരിശീലനം

Sep 21, 2023


Education LLB

2 min

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി.: ഓപ്ഷൻ രജിസ്ട്രേഷൻ 25 വരെ

Sep 24, 2023


Most Commented