ജെ.ഇ.ഇ. മെയിന്‍ മൂന്നാം സെഷന്‍: ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം


മുന്‍പ് ഏപ്രില്‍/മേയ് സെഷനുകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് അവരുടെ വിവരങ്ങളില്‍ (സെഷന്‍, കാറ്റഗറി, വിഷയം തുടങ്ങിയവ) മാറ്റം വരുത്താനും ഏപ്രില്‍ നാലിന് രാത്രി 11.50 വരെ സൗകര്യമുണ്ടാകും

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

പ്രിൽ 27, 28, 29, 30 തീയതികളിൽ നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ മൂന്നാം സെഷന് 2021 ഏപ്രിൽ നാലുവരെ https://jeemain.nta.nic.in വഴി അപേക്ഷിക്കാം.

ഈ സെഷനിൽ ബി.ഇ./ബി. ടെക്കി (പേപ്പർ -1) ന് മാത്രമായിരിക്കും പരീക്ഷ നടത്തുക. താത്‌പര്യമുള്ള പക്ഷം മേയ് 24 മുതൽ 28 വരെ നടത്തുന്ന ബി.ഇ./ബി.ടെക്കി (പേപ്പർ-1) നും ഇതോടൊപ്പം രജിസ്റ്റർ ചെയ്യാം. മേയ് സെഷന് പിന്നീട് രജിസ്റ്റർ ചെയ്യാനും അവസരം ലഭിക്കും.

രജിസ്റ്റർ ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഫീസ് അടയ്ക്കേണ്ടിവരും. ഫീസ് ഏപ്രിൽ അഞ്ചിന് രാത്രി 11.50 വരെ അടയ്ക്കാം.

പേപ്പർ 2A (ബി.ആർക്ക്), 2B (ബി.പ്ലാനിങ്) എന്നിവ അഭിമുഖീകരിക്കാനുള്ള അടുത്ത അവസരം മേയ് സെഷനിലേ ഉണ്ടാകൂ. ഈ പരീക്ഷകൾക്ക് മേയ് (സെഷൻ-4) അപേക്ഷാവേളയിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം ലഭിക്കും.

മുൻപ് ഏപ്രിൽ/മേയ് സെഷനുകൾക്ക് അപേക്ഷിച്ചവർക്ക് അവരുടെ വിവരങ്ങളിൽ (സെഷൻ, കാറ്റഗറി, വിഷയം തുടങ്ങിയവ) മാറ്റം വരുത്താനും ഏപ്രിൽ നാലിന് രാത്രി 11.50 വരെ സൗകര്യമുണ്ടാകും. അതിനുശേഷം കറക്ഷൻ വിൻഡോ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷാഫോമിൽ ലഭിക്കുന്ന മാർഗനിർദേശങ്ങൾ പാലിച്ച് ഏപ്രിൽ/മേയ് സെഷനുകൾക്ക് നേരത്തേ അപേക്ഷിച്ചവർക്ക് പിൻവാങ്ങാനും ഇപ്പോൾ സൗകര്യമുണ്ട്.

Content Highlights: JEE Main April session, application invited NTA

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented